Sunday, September 24, 2017 Last Updated 20 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 07.03 PM

അമിതമായി സ്മാര്‍ട്ട്‌ഫോണില്‍ ചിലവഴിക്കല്‍ ; പ്രണയവും പോലും മറന്നുള്ള ഇന്നത്തെ കൗമാരക്കാര്‍ക്ക് സംഭവിക്കുന്നത്

uploads/news/2017/09/145692/phn.jpg

അമിതമായ ഫോണ്‍ മെസേജയക്കലുകള്‍ നിങ്ങളുടെ മനോവികാരങ്ങളെ മാറ്റിമറിയ്ക്കുമെന്ന് എല്ലാവര്‍ക്കും അറിയാം, കൂടാതെ ഉറക്ക കുറവും ഉണ്ടാക്കും. ഇന്ന് കൗമാരക്കാര്‍ ഏറ്റവും കൂടുതല്‍ ചിലവഴിക്കുന്നത് ഗാഡ്‌ജെറ്റുകളിലാണ്. കൗമാരക്കാര്‍ അവരുടെ മാതാപിതാക്കളുടെ കൗമാരകാലത്തെ പോലെയുള്ള പ്രണയങ്ങള്‍ക്ക് പോലും സമയം കണ്ടെത്തുന്നില്ലെന്നും എല്ലാ സമയങ്ങളിലും സ്മാര്‍ട്ട്‌ഫോണിലാണെന്നുമാണ് പുതിയ പഠനങ്ങളില്‍ വ്യക്തമാക്കുന്നത്. യുഎസ് സര്‍വ്വകലാശാലയിലെ പ്രൊഫസറായ ജീന്‍ തെന്‍ഗ് 1995 മുതല്‍ 20012 വരെയുള്ള തന്റെ കാലഘട്ടം പറയുന്ന ബുക്കില്‍ പ്രണയമില്ലായ്മയെ കുറിച്ച് പറയുന്നുണ്ട്.

വിദഗ്ദര്‍ പറയുന്നത്, കൗമാരക്കാരായ കുട്ടികള്‍ അവരുടെ ലോകം ഇപ്പോള്‍ വളര്‍ത്തുന്നത് സ്മാര്‍ട്ട്‌ഫോണിലൂടെയാണ്. അവര്‍ക്ക് പ്രണയിക്കാന്‍ പോലും സമയമില്ലെന്നാണ്. 11മില്യണ്‍ കൗമാരക്കാരോട് സംസാരിച്ചാണ് ജീന്‍ തന്റെ പഠന റിപ്പോര്‍ട്ടില്‍ എത്തിയത്. മാതാപിതാക്കളോട് പോലും കുട്ടികള്‍ സംസാരിക്കുന്നത് യാന്ത്രികമായി മാത്രമാണെന്നും ജീന്‍ തന്റെ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. വ്യക്തിപരമായി സുഹൃത്തുക്കളോടൊപ്പം പോലും കുട്ടികള്‍ ചിലവഴിക്കാന്‍ തയ്യാറാകുന്നില്ലെന്നും സ്മാര്‍ട്ട്‌ഫോണ്‍ അത്രത്തോളം അവരെ വിഴുങ്ങിക്കഴിഞ്ഞുവെന്നും ജീന്‍ പറയുന്നു.

Ads by Google
Advertisement
Wednesday 13 Sep 2017 07.03 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW