Sunday, November 19, 2017 Last Updated 20 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 07.01 PM

ഓസീസ് താരങ്ങളെ ഞെട്ടിച്ചു രണ്ടു കൈകൊണ്ടും പന്തെറിഞ്ഞ് അക്ഷയ്; വീഡിയോ

Akshay Karnewar, Australia

ന്യൂഡല്‍ഹി: ഇന്ത്യന്‍ പര്യടനത്തിനെത്തിയ ഓസീസ് ടീമും ഇന്ത്യയുടെ പ്രസിഡന്റസ് ഇലവനും തമ്മിലുള്ള മത്സരത്തില്‍ യുവ ബൗളറുടെ മികച്ച പ്രകടനം. 24 കാരനായ അക്ഷയ് കര്‍ണെവാറാണ് തന്റെ ബൗളിങ്ങ് രീതികൊണ്ട് ഓസീസ് താരങ്ങളെ ഞെട്ടിച്ചത്.

വലതു കൈയ്യ് കൊണ്ടും ഇടതു കൈയ്യ് കൊണ്ടും ഒരേ ഓവറില്‍ പന്തെറിഞ്ഞായിരുന്നു അക്ഷയ് തന്റെ ബൗളിങ് പാടവും കംഗാരുക്കള്‍ക്ക് മുന്നില്‍ കാഴ്ചവെച്ചത്. ഇരുകൈയ്യുകള്‍ ഉപയോഗിച്ചും പന്തെറിഞ്ഞ് നേരത്തെ പ്രശസ്തനായ വ്യക്തിയാണ് അക്ഷയ്. നേരത്തെ തന്റെ വ്യത്യസ്ത രീതിയുമായി നാഗ്പൂര്‍ ക്രിക്കറ്റ് മൈതാനത്ത് ശ്രദ്ധേയനായ അക്ഷയ് യൂസഫ് പത്താന്റെയും ഇര്‍ഫാന്‍ പത്താന്റെയും പ്രോത്സാഹനത്തോടെയാണ് ബൗളിങ് രീതി ആഭ്യന്തര ക്രിക്കറ്റില്‍ ഉപയോഗിച്ച് തുടങ്ങുന്നത്.

ഇതുവരെ 17 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 34 ഉം, 13 ടി20 മത്സരത്തില്‍ നിന്നും 10 വിക്കറ്റും താരം നേടിയിട്ടുണ്ട്. ഓസീസ് ഇലവനെതിരെ കഴിഞ്ഞ ദിവസം നടന്ന സന്നാഹ മത്സരത്തില്‍ വലതു കൈയ്യന്‍ ബാറ്റ്‌സ്മാനു ഇടതു കൈ ബോളും ഇടതു കൈയ്യന്‍ ബാറ്റ്‌സ്മാനു വലതു കൈ ഉപയോഗിച്ചുമായിരുന്നു അക്ഷയ് ബോള്‍ ചെയ്തത്.

Ads by Google
TRENDING NOW