Wednesday, November 22, 2017 Last Updated 13 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 06.11 PM

ഇന്ധനവില വരും ദിവസങ്ങളില്‍ കുറയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

petrol prices, state for petroleum

ന്യൂഡല്‍ഹി: ഇന്ധനവില വരും ദിവസങ്ങളില്‍ കുറയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു. വില കുറയാന്‍ പെട്രോളിനെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇങ്ങനെ വന്നാല്‍ വിലയില്‍ വിത്യാസം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിവസേനയുള്ള ഇന്ധനവില നിര്‍ണയം സുതാര്യമാണെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

അന്തരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയില്‍ ഇന്ധന വില ഉയരാന്‍ കാരണമായത്. എന്നാല്‍ വഴും ദിവസങ്ങളില്‍ ക്രൂഡ് ഓയില്‍ വില താഴുമെന്നാണ് നിഗമനം.

ഇര്‍മ ചുഴലിക്കാറ്റും പെട്രോള്‍ വിലയില്‍ വര്‍ധനവുണ്ടാക്കിയെന്ന് മന്ത്രി അറിയിച്ചു. ടെക്സ്സിലുണ്ടായ ചുഴലിക്കാറ്റ് എണ്ണ ഉത്പാദനത്തില്‍ 13 ശതമാനം കുറവ് വരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുമേഖല എണ്ണക്കമ്പനികളുടെ പ്രതിനിധികളുടെ യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

Ads by Google
Wednesday 13 Sep 2017 06.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW