Wednesday, November 22, 2017 Last Updated 3 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 05.50 PM

മോഡി കുര്‍ത്ത ധരിച്ച് ഷിന്‍സോ ആബെ; മോഡിക്കൊപ്പം സബര്‍മതി ആശ്രമം സന്ദര്‍ശിച്ചു

Sabarmati Ashram, Narendra Modi, Shinzo Abe

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ഗുജറാത്തിലെ സബര്‍മതി ആശ്രമം സന്ദര്‍ശിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് ആബെ ഇന്ത്യയില്‍ എത്തിയത്. ഇന്ത്യയുടെ പ്രഥമ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം വ്യാഴാഴ്ച ആബെയും മോഡിയും ചേര്‍ന്ന് നിര്‍വഹിക്കും. ആബെയുടെ നാലാമത്തെ ഇന്ത്യന്‍ സന്ദര്‍ശനമാണിത്.

വൈകുന്നേരം 4.45നാണ് ഇരു നേതാക്കളും സബര്‍മതി ആശ്രമം സന്ദര്‍ശിച്ചത്. ആശ്രമത്തിലെ സന്ദര്‍ശക ഡയറിയില്‍ ആബെയും അദ്ദേഹത്തിന്റെ ഭാര്യ അകി ആബെയും ഒപ്പുവച്ചു. മോഡിയുടെ സംസ്ഥാനമായ ഗുജറാത്തിലെ സബര്‍മതിയില്‍ എത്തിയപ്പോള്‍ മോഡി കുര്‍ത്തയായിരുന്നു ജപ്പാന്‍ പ്രധാനമന്ത്രിയുടെ വേഷം. അദ്ദേഹത്തിന്റെ ഭാര്യ സല്‍വാര്‍ കമ്മീസ് ആണ് ധരിച്ചിരുന്നത്.

വൈകുന്നേരം നാല് മണിയോടെ ആരംഭിച്ച റോഡ് ഷോയോടെയാണ് സബര്‍മതി ആശ്രമത്തിലേക്ക് എത്തിയത്. 3.45ന് അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ ആബെയ്ക്ക് ഔദ്യോഗികമായ സ്വീകരണം നല്‍കി. ഗുജറാത്ത് ഗവര്‍ണര്‍ കെ.എന്‍ ത്രിപാഠി, മുഖ്യമന്ത്രി വിജയ് രൂപാണി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍, ഇന്ത്യയിലെ ജപ്പാന്‍ അംബാസഡര്‍ എന്നിവര്‍ ചേര്‍ന്നാണ് ആബെയെ സ്വീകരിച്ചത്.

Ads by Google
Ads by Google
TRENDING NOW