Tuesday, September 26, 2017 Last Updated 3 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 04.05 PM

ഭസ്മം, ചന്ദനം, കുങ്കുമം ഇവ മൂന്നും കൂടി തൊടുന്നതിന്റെ പ്രാധാന്യം എന്താണ്?

uploads/news/2017/09/145672/joythi130917a.jpg

ശൈവമായതിനെ കുറിക്കുവാന്‍ ഉപയോഗിക്കുന്ന തിലകം ഏതാണ്?


ഭസ്മം

വൈഷ്ണവമായതിനെ സൂചിപ്പിക്കുന്നത്?


ചന്ദനം

ശാക്തമായതിനെ സൂചിപ്പിക്കുന്നത്?


കുങ്കുമം

മൂന്ന് കുറി ഭസ്മം തൊടാനുള്ള അധികാരം?


സന്യാസിക്ക്

ഭസ്മവും ചന്ദനവും കുങ്കുമവും തൊടേണ്ടത് എങ്ങനെയാണ്?


ഭസ്മം - നെറ്റിക്ക് കുറുകെ
ചന്ദനം - നെറ്റിക്ക് ലംബമായി
കുങ്കുമം - പുരികങ്ങള്‍ക്ക് മധ്യത്തില്‍, വൃത്താകൃതിയില്‍

തിലകം തൊടാന്‍ ഉപയോഗിക്കുന്ന വിരലുകള്‍?


ഭസ്മം- നടുവിരല്‍, മോതിരവിരല്‍, ചെറുവിരല്‍
ചന്ദനം- മോതിരവിരല്‍
കുങ്കുമം- നടുവിരല്‍

ചന്ദനം, കുങ്കുമം, ഭസ്മം ഇവ മൂന്നും കൂടി തൊടുന്നതിന്റെ പ്രതീകമെന്താണ്?


ത്രിപുരസുന്ദരി

ഭസ്മം നനച്ചും നനയ്ക്കാതെയും തൊടുന്ന സമയം?
ഭസ്മം നനച്ചു തൊടേണ്ടത് രാവിലെ, നനയ്ക്കാതെ വൈകുന്നേരവും.

തിലകം ആരുടെ പ്രതീകമായാണ് നെറ്റിയില്‍ അണിയുന്നത്?


ഭസ്മം- ശിവന്‍
ചന്ദനം- വിഷ്ണു
കുങ്കുമം- ദുര്‍ഗ്ഗ

കുങ്കുമം ഭസ്മക്കുറിയോടു കൂടിയും ചന്ദനക്കുറിയോടു കൂടിയും തൊടുന്നതിന്റെ പൊരുള്‍ എന്താണ്?


കുങ്കുമം ഭസ്മക്കുറിയോട് ചേര്‍ന്നു തൊടുന്നത് - ശിവശാക്ത്യാത്മകം
കുങ്കുമം ചന്ദനക്കുറിയോട് ചേര്‍ന്ന് തൊടുന്നത് - വിഷ്ണുമായ പ്രതീകം.

സുനില്‍ വല്ലത്ത്

Ads by Google
Advertisement
Wednesday 13 Sep 2017 04.05 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW