Wednesday, November 22, 2017 Last Updated 1 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 03.00 PM

കോമിക്കോള

സൂപ്പര്‍ ജോക്ക്
uploads/news/2017/09/145656/Weeklyjokes130917a.jpg

അച്ഛന്‍ മകനോട്:
മോനേ... ഈ ഫോട്ടോ ഭിത്തിയിലെ ആണിയില്‍ തൂക്കിയിടാന്‍ കൈ എത്തുന്നില്ല. നീ ആ സ്റ്റൂള്‍ ഒന്നെടുത്തേ...
മകന്‍: സ്റ്റൂള് കാണുന്നില്ല. ചേച്ചിയുടെ ചെരിപ്പ് ഇവിടെ കിടപ്പുണ്ട്. അത് മതിയോ?
- ശ്രീജിത്ത്, കായംകുളം

****

മധു സുഹൃത്തിനോട്:
ദേ... ആ പോകുന്ന ഡോക്ടര്‍ ഒരു ഓപ്പറേഷന്‍ മാത്രം ചെയ്ത് കോടീശ്വരനായ ആളാ...
സുഹൃത്ത്: അതെങ്ങനെ?
മധു: വയറുവേദനയുമായി വന്ന ഒരു സ്ത്രീയെ ഓപ്പറേഷന്‍ ചെയ്തപ്പോ അവരുടെ വയറ്റില്‍നിന്ന് പതിനഞ്ചുകിലോ സ്വര്‍ണമാ കിട്ടിയത്.
- രാജീവ്, ചെങ്ങന്നൂര്‍

***

ആദ്യരാത്രിയില്‍ ഭര്‍ത്താവ് ഭാര്യയോട്:
എനിക്ക് പാവയ്ക്കാ ജ്യൂസ് തന്നിട്ട് നീ മാത്രം എന്താ പാല്‍ കുടിക്കുന്നത്?
ഭാര്യ: ചേട്ടനല്ലേ പറഞ്ഞത് ജീവിതത്തില്‍ കയ്പും മധുരവും പരസ്പരം പങ്കുവയ്ക്കണമെന്ന്.
- പ്രവീണ്‍, പാലക്കാട്

***

സിബി സുഹൃത്ത് ദീപുവിനോട്:
എന്റെ കൈ മുഴുവന്‍ അഴുക്കായി. ഒരു തുണി കിട്ടിയിരുന്നെങ്കില്‍ തുടയ്ക്കാമായിരുന്നു.
ദീപു: ആരുടെയെങ്കിലും ഷര്‍ട്ടിനു പിന്നില്‍ തൂക്ക്.
സിബി: അവരറിഞ്ഞാലോ?
ദീപു: ഏയ്, അറിയില്ല. ഞാന്‍ നിന്റെ ഷര്‍ട്ടില്‍ തൂത്തിട്ട് നീ അറിഞ്ഞില്ലല്ലോ.
- മുസ്തഫ, ബേപ്പൂര്‍

****

uploads/news/2017/09/145656/Weeklyjokes130917a1.jpg

രണ്ടു സുഹൃത്തുക്കള്‍ തമ്മില്‍:
എടാ... ഈ കൊതുകും സ്വന്തം ഭാര്യയും തമ്മില്‍ എന്താണ് വ്യത്യാസം എന്നു പറയാമോ?
ഒന്നാമന്‍: കൊതുക് ചോരകുടിച്ച് നിറഞ്ഞുകഴിയുമ്പോള്‍ ഇട്ടിട്ടുപോകും. പക്ഷേ ഭാര്യ അങ്ങനെയല്ല.
- കൃഷ്ണന്‍, മൂവാറ്റുപുഴ

***

വിവാഹമോചനത്തിനായി കോടതിയെ സമീപിച്ച ദമ്പതികളോട് ജഡ്ജി:
അപ്പോള്‍ നിങ്ങള്‍ പിരിയാന്‍ തന്നെ തീരുമാനിച്ചു, അല്ലേ?
രണ്ടുപേരും തലകുലുക്കി.
ജഡ്ജി: വിധി പറയുംമുമ്പ് കോടതിക്കു മുമ്പില്‍ എന്തെങ്കിലും സമര്‍പ്പിക്കാനുണ്ടോ?
ദമ്പതികള്‍: ഇല്ല സാര്‍... ഉള്ളതെല്ലാം വക്കീല്‍സാറിന് കൊടുത്തു.
- ബിനുലാല്‍, മുക്കട

***
സീത കൂട്ടുകാരി ചിന്തുവിനോട്:
നീ പരീക്ഷയ്ക്കു വരുമ്പം മാത്രം ഹെയര്‍ഓയില്‍ തേച്ചിട്ട് വരുന്നതെന്തിനാ?
ചിന്തു: നല്ല 'റിസള്‍ട്ട്' ഉണ്ടാവുമെന്ന് അതിന്റെ പരസ്യത്തില്‍ ഉണ്ടായിരുന്നു.
- ദീപ, മുടിയൂര്‍ക്കര

uploads/news/2017/09/145656/Weeklyjokes130917a2.jpg

രോഗി ഡോക്ടറോട്:
ഡോക്ടറിന്റെ നെയിംപ്ലേറ്റില്‍ പേരിനോടു ചേര്‍ന്ന് ഡിഗ്രിയൊന്നും എഴുതിക്കാണുന്നില്ലല്ലോ?
ഡോക്ടര്‍: ഡോക്ടര്‍ രഘു എസ്.എസ്.എല്‍.സി എന്ന് നെയിംപ്ലേറ്റില്‍ എഴുതാന്‍ പറ്റുമോ?
- പ്രകാശ്, തൃശൂര്‍

Ads by Google
Ads by Google
TRENDING NOW