Wednesday, November 22, 2017 Last Updated 15 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 01.39 PM

റാംപില്‍ 'ഗര്‍ഭിണി' ആണ് താരം: ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ നിറവയറുമായി മോഡല്‍

 New York Fashion Week,  Pregnant Model,  Showstopper

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിലെ റാംപില്‍ മോഡലുകളെ കടത്തിവെട്ടി ഗര്‍ഭിണി താരമായി. ക്യത്യമായ അഴകളവുകളില്‍ കോറിയെടുത്ത് തുളുമ്പുന്ന സൗന്ദര്യവുമായെത്തിയ മോഡലുകള്‍ നിറവയറുമായി എത്തിയ മോഡലിനു മുന്നില്‍ ആരും അല്ലാതായി.

എട്ടു മാസം ഗര്‍ഭിണി ആയ മയാ റുത് ലീ ആണ് നിറവയറുമായി എത്തി ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിനെ ഞെട്ടിച്ചത്. ഭാഗികമായി തുറന്ന് നിറവയര്‍ സദസിനു മുന്നില്‍ കാണിക്കുന്ന നീതിയില്‍ കാര്‍ഡിഗാന്‍ അണിഞ്ഞാണ് മോഡല്‍ റാംപിലേയക്ക് കാലെടുത്തുവെച്ചത്. ഡിസൈനര്‍മാരായ മൈക്ക് എക്ഹാസിനും, സൂ ലാറ്റയ്ക്കും വേണ്ടിയാണ് എട്ടു മാസം ഗര്‍ഭിണിയായ മയ റാംപിലെത്തിയത്.

വോഗ് റണ്‍വേയുടെ നിക്കോള്‍ ഫലിപ്‌സ് മയയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെയാണ് റാംപ് ഗര്‍ഭിണിയെ ലോകം അറിഞ്ഞത്. മയയും ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

A post shared by Nicole Phelps (@nicolephelps) on

Ads by Google
Wednesday 13 Sep 2017 01.39 PM
YOU MAY BE INTERESTED
TRENDING NOW