Tuesday, February 20, 2018 Last Updated 25 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 12.13 PM

മലിനമായ മുറിയില്‍ മാതാവ് പൂട്ടിയിട്ട കുട്ടികള്‍ ചെള്ള് അരിച്ച നിലയില്‍ ; സാമൂഹിക പ്രവര്‍ത്തകര്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച

uploads/news/2017/09/145622/room-'.jpg

മലിനമായ മുറിയില്‍ മാതാവ് പൂട്ടിയിട്ട കുട്ടികളെ സാമൂഹിക പ്രവര്‍ത്തകര്‍ കണ്ടെത്തിയത് ചെള്ള് അരിച്ച നിലയില്‍. വിര്‍ജിനിയയിലെ മലിസ്റ്റ നെസ് ഹോപ്ക്കിംഗ്‌സാണ് തന്റെ കുട്ടികളെ മലിനമായ മുറിയില്‍ പൂട്ടിയിട്ടത്. തങ്ങള്‍ എത്തുമ്പോള്‍ കുട്ടികളുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നുവെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ വ്യക്തമാക്കി. കുട്ടികള്‍ സാധാരണ കുട്ടികളെ പോലെയല്ല പെരുമാറിയിരുന്നതെന്ന് ഇവര്‍ കോടതിയില്‍ വ്യക്തമാക്കി.

കുട്ടികളെ മോചിപ്പിക്കാനായി മുറി തുറന്നപ്പോള്‍ രണ്ട് വയസ്സുകാരനായ കുട്ടി മൃഗങ്ങളെ പോലെ ചീറ്റുകയും വികൃതമായ ശബ്ദം ഉണ്ടാക്കുകയും ചെയ്തതായി സാമൂഹിക പ്രവര്‍ത്തകര്‍ കോടതിയില്‍ പറഞ്ഞു. മറ്റൊരു മുറിയില്‍ ആറും അഞ്ചും വയസ്സുള്ള കുട്ടികള്‍ ഉണ്ടായിരുന്നുവെന്നും അവരുടെ നിലയും ദയനീയമായിരുന്നുവെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. അഞ്ച് കുട്ടികളെയാണ് സാമൂഹിക പ്രവര്‍ത്തകര്‍ മോചിപ്പിച്ചത്. കുട്ടികളെ മാതാവ് താമസിപ്പിച്ചിരുന്ന മുറിയും വൃത്തികെട്ട നിലയിലായിരുന്നു. കുട്ടികളെ പ്രവര്‍ത്തകര്‍ ഇപ്പോള്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്.

Ads by Google
Ads by Google
TRENDING NOW