Wednesday, November 22, 2017 Last Updated 17 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 07.28 AM

നേതൃത്വത്തിലെ ചിലരുടെ വ്യക്തിപ്രഭാവത്തിനു മേലേയ്ക്ക് പോകുന്നു ; ഫാ. ചിറമ്മലിനെ സഭ മൂലയ്‌ക്കൊതുക്കി; അവയവദാനം ആളില്ലാപ്രസ്ഥാനമായി

uploads/news/2017/09/145577/fa-chirammel.jpg

കൊച്ചി: സംസ്ഥാനത്തെ അവയവദാനപ്രസ്ഥാനത്തിനു പുത്തന്‍ ദിശാബോധം നല്‍കിയ െവെദികനെ ഓണംകേറാമൂലയില്‍ ഒതുക്കിയ തൃശൂര്‍ അതിരൂപതയുടെ നടപടി കൂടുതല്‍ വിവാദമാകുന്നു. സ്വന്തം വൃക്ക ദാനം ചെയ്ത് മാതൃക കാട്ടുക മാത്രമല്ല, കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനും 'ആക്ട്‌സ്' സ്ഥാപകനുമായ ഫാ. ഡേവിസ് ചിറമ്മലിനെ തൃശൂര്‍ നഗരത്തില്‍നിന്ന് അകലെയുള്ള െവെലത്തൂര്‍ ഇടവകയിലേക്കാണു മാറ്റിയത്. രക്തദാനം, മഹാദാനം എന്ന മഹദ്‌ലക്ഷ്യത്തിനായി പ്രവര്‍ത്തിച്ച ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ടിനെയും ഇതേരീതിയില്‍ സ്ഥലംമാറ്റിയിരുന്നു.

ഫാ. ചിറമ്മലിനെ ഇടവകസേവനത്തില്‍ മാത്രം തളച്ചതിനേത്തുടര്‍ന്ന് അവയവദാനം ചെയ്യുന്നവരുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞതായി കഴിഞ്ഞ ഒന്‍പതിനു 'മംഗളം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. വൃക്കദാനം സംബന്ധിച്ച ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചതാണു പ്രധാനകാരണം. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെ അദ്ദേഹത്തെ മൂന്നുവര്‍ഷമെങ്കിലും െവെലത്തൂര്‍ ഇടവകയില്‍ തളച്ചിടാനാണു സാധ്യതയെന്നു ജീവകാരുണ്യസംഘടനാ പ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നു.

ജൂബിലി മെഡിക്കല്‍ കോളജിന്റെ സ്ഥാപക ഡയറക്ടര്‍ കൂടിയായ ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ടിനെ തൃശൂര്‍ ജില്ലയിലെ തീരദേശഗ്രാമമായ ഏങ്ങണ്ടിയൂരിലെ ഐ.ഐ. ആശുപത്രിയിലേക്കാണു മാറ്റിയത്. നേരത്തേ താല്‍കാലികമായി വികാരി ജനറാള്‍ ചുമതല നല്‍കിയെങ്കിലും ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ അവിടെനിന്നു മാറ്റി. സഭാനേതൃത്വത്തിലെ ചിലരുടെ വ്യക്തിപ്രഭാവത്തിനു മേലേ ഫാ. ആലപ്പാട്ടിനു ലഭിക്കുന്ന സ്വീകാര്യതയാണ് ഇതിനു കാരണമെന്നു വിശ്വാസികളില്‍ ഒരുവിഭാഗം പറയുന്നു. വിവിധ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ രൂപം കൊടുത്ത സത്സംഗ് പോലുള്ള സംഘടനകളുടെ സാരഥി എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. ഫാ. ആലപ്പാട്ട് സാരഥിയായശേഷമാണു ജൂബിലി ആശുപത്രി മെഡിക്കല്‍ കോളജായി ഉയര്‍ന്നത്. ആതുരശുശ്രൂഷാ രംഗത്തു സഭയുടെ അഭിമാനമായി ജൂബിലി മിഷന്‍ ആശുപത്രിയെ വളര്‍ത്തിയ ഫാ. ആലപ്പാട്ടിനു നേരിട്ട അതേ അനുഭവമാണു ഫാ. ചിറമ്മലിനും ഉണ്ടായതെന്ന് െവെലത്തൂര്‍ ഇടവകയിലെ ഒരു മുന്‍ഭാരവാഹി പ്രതികരിച്ചു.

അവയവദാനത്തിന്റെ മഹത്വം പ്രചരിപ്പിക്കുന്നതിനു മാതൃക കാട്ടിയ ഫാ. ചിറമ്മലിന്റെ പ്രവര്‍ത്തനമണ്ഡലം ചുരുങ്ങിയതോടെ സേവനപ്രവര്‍ത്തനങ്ങള്‍ക്കും കുറവുവന്നു. കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് 113 പേര്‍ വൃക്ക ദാനം ചെയ്തപ്പോള്‍ ഈവര്‍ഷം ജൂണ്‍വരെ അത് 20 പേര്‍ മാത്രമാണ്. മറ്റ് അവയവദാനങ്ങളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. അതിരൂപതയുടെ തലപ്പത്തുള്ള ചിലര്‍ക്കു ഫാ. ചിറമ്മലിന്റെ പ്രവര്‍ത്തനങ്ങളോടു പ്രതിപത്തിയില്ലാത്തതാണ് അദ്ദേഹത്തെ ഇടവകയിലേക്ക് ഒതുക്കാന്‍ കാരണം. ഇനി െവെദികവൃത്തിയില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നാണത്രേ നിര്‍ദേശം.

വര്‍ഷങ്ങള്‍ക്കു മുമ്പ് കിഡ്‌നി ഫെഡറേഷന്‍ സ്ഥാപിച്ച ഘട്ടത്തില്‍ അദ്ദേഹത്തെ മുംെബെയിലേക്കു സ്ഥലം മാറ്റിയിരുന്നു. പ്രശസ്തമായ മഗ്‌സസെ പുരസ്‌കാരത്തിനുപോലും പരിഗണിക്കപ്പെട്ടയാളാണു ഫാ. ചിറമ്മല്‍. അദ്ദേഹത്തിന്റെ ശ്രമഫലമായി ഒരു കത്തോലിക്കാ ബിഷപ്പടക്കം ഇരുപതിലധികം അജപാലകരും അത്രതന്നെ കന്യാസ്ത്രീകളും വൃക്ക ദാനം ചെയ്തിട്ടുണ്ട്. പ്രമുഖ വ്യവസായിയും വീ ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും ഫാ. ചിറമ്മലിന്റെ സ്വാധീനഫലമായി വൃക്കദാനത്തിനു തയാറായി. സാമൂഹികപ്രവര്‍ത്തനത്തിനുകൂടി സമയം വേണമെന്ന ചിറമ്മലിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. സാമൂഹികപ്രവര്‍ത്തനമാണു വേണ്ടതെങ്കില്‍ സഭാവസ്ത്രം ഊരിവച്ചിട്ടാകാമെന്നാണ് അദ്ദേഹത്തിനു ലഭിച്ച മറുപടി. ആക്ട്‌സിന്റെ നേതൃത്വത്തില്‍ അപകടത്തില്‍പ്പെടുന്നവരെ രക്ഷപ്പെടുത്തുന്നതിനും ഫാദര്‍ നേതൃത്വം നല്‍കിവരുകയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW