Sunday, November 19, 2017 Last Updated 20 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 02.17 AM

വിവാദങ്ങള്‍ക്കിടെ അരൂര്‍ പള്ളി പൊളിച്ചു

uploads/news/2017/09/145565/k6.jpg

അരൂര്‍: വിവാദങ്ങള്‍ക്കിടെ അരൂര്‍ സെന്റ്‌ അഗസ്‌റ്റിന്‍ പള്ളിയുടെ ഒരു ഭാഗം പൊളിച്ചു. പത്തോളം പേര്‍ ചേര്‍ന്നു പ്രവേശന കവാടം ഒഴികെയുള്ള ഭാഗമാണ്‌ പൊളിച്ചുനീക്കിയത്‌. ഗോഥിക്‌ മാതൃകയില്‍ സുര്‍ക്കി മിശ്രിതം കൊണ്ടും അത്യപൂര്‍വമായ വെള്ള അകില്‍, തേക്ക്‌, ചന്ദനം തുടങ്ങിയ മരങ്ങള്‍ കൊണ്ടും നിര്‍മ്മിച്ചിരുന്ന പുരാതന പള്ളിയുടെ ഭാഗമാണ്‌ പൊളിച്ചത്‌.
കൊച്ചി രൂപതയുടെ കീഴിലാണ്‌ 1877 ല്‍ സ്‌ഥാപിതമായ ദേവാലയം. പതിനായിരം ഇടവകാംഗങ്ങള്‍ ഇവിടെയുണ്ട്‌. ഇത്രയും ആളുകളെ ഉള്‍ക്കൊള്ളാന്‍ ഈ ദേവാലയത്തിനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ്‌ പള്ളി അധികൃതരും ഒരു വിഭാഗം വിശ്വസികളും പുതിയ പള്ളി വേണമെന്ന തീരുമാനത്തിലെത്തിയത്‌. പകുതിയിലേറെ വിശ്വാസികള്‍ പുറത്തുനിന്നാണ്‌ ശുശ്രൂഷകളില്‍ പങ്കെടുക്കുന്നതെന്ന്‌ അവര്‍ പറയുന്നു.
എന്നാല്‍, മറ്റൊരു വിഭാഗം പുരാതനമായ പള്ളി പൊളിക്കുന്നതിനെ എതിര്‍ത്തു. ഒടുവില്‍ സംയുക്‌ത തീരുമാനത്തില്‍ പൈതൃക ദേവാലയം പൊളിക്കാതെതന്നെ പുതിയ ദേവാലയം പണിയാന്‍ തീരുമാനിച്ചു.
2013 ഏപ്രില്‍ എട്ടിന്‌ പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണത്തിനിടെ ഒരു ഭാഗം ഇടിഞ്ഞു വീണ്‌ രണ്ടു പേര്‍ മരിക്കുകയും പതിനഞ്ചോളം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
പുതിയ പള്ളി പണിതു കഴിയുമ്പോള്‍ പഴയത്‌ പൊളിക്കാനായിരുന്നു നീക്കമെന്ന്‌ എതിര്‍ വിഭാഗം വാദിച്ചിരുന്നു.
പുരാതന സെന്റ്‌ അഗസ്‌റ്റിന്‍ പള്ളിയില ദുരന്തസ്‌ഥലം കോടതി നിയോഗിക്കുന്ന വിദഗ്‌ധരെക്കൊണ്ട്‌ പരിശോധിപ്പിക്കണമെന്നും അപകടസ്‌ഥലത്ത്‌ തെളിവുനശിപ്പിക്കരുതെന്നും 140 വര്‍ഷം പഴക്കമുള്ള ദേവാലയം പൈതൃകസ്‌മാരകമായി പ്രഖ്യാപിക്കാന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട്‌ ഇടവക വിശ്വാസിയായ ലോയിഡ്‌ ജൂഡ്‌ കോടതിയെ സമീപിച്ച്‌ ഉത്തരവു നേടിയിരുന്നു. ഇതു ലംഘിച്ചാണ്‌ പള്ളി പൊളിച്ചതെന്നാണ്‌ അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ ആരോപണം.
കൊച്ചി രൂപതയുടെ കീഴില്‍ തോപ്പുംപടിയില്‍ സ്‌ഥിതിചെയ്യുന്ന കൊച്ചു പള്ളി സംസ്‌ഥാന പുരാവസ്‌തു വകുപ്പ്‌ നൂറു കോടി രൂപയോളം പൗരാണിക മൂല്യം നിശ്‌ചയിച്ച്‌ 2008 ല്‍ ചരിത്രസ്‌മാരകമായി പ്രഖ്യാപിച്ചിരുന്നു.
അരൂര്‍ സെന്റ്‌ അഗസ്‌റ്റിന്‍ പള്ളിയും ഇത്തരത്തില്‍ പൗരാണിക മൂല്യം നിശ്‌ചയിച്ച്‌ ചരിത്ര സ്‌മാരകമാക്കണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം. പള്ളിപൊളിച്ചതിനെതിരേ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന്‌ അവര്‍ പറഞ്ഞു.

Ads by Google
Wednesday 13 Sep 2017 02.17 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW