Tuesday, February 20, 2018 Last Updated 21 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 02.10 AM

ഹിന്ദു വിവാഹമോചനം: ആറുമാസത്തെ കാത്തിരിപ്പ്‌ ഒഴിവാക്കാമെന്ന്‌ സുപ്രീം കോടതി

uploads/news/2017/09/145533/d1.jpg

ന്യൂഡല്‍ഹി: ഉഭയസമ്മതപ്രകാരം വിവാഹമോചനം നേടുന്ന ഹിന്ദു ദമ്പതികള്‍ക്കു വിവാഹമോചനത്തിന്‌ ആറുമാസം കാത്തിരിക്കേണ്ടത്‌ നിര്‍ബന്ധമാക്കേണ്ടെന്നു സുപ്രിംകോടതി.
ദമ്പതികളെ അനുനയിപ്പിക്കാന്‍ ആറുമാസം മുതല്‍ 18 മാസം വരെ ശ്രമം നടത്തണമെന്ന ഹിന്ദു വിവാഹ നിയമത്തിലെ 13 ബി(രണ്ട്‌) വ്യവസ്‌ഥ ഒഴിവാക്കാവുന്നതാണെന്ന്‌ ജസ്‌റ്റിസുമാരായ എ.കെ. ഗോയല്‍, യു.യു. ലളിത്‌ എന്നിവരുടെ ബെഞ്ച്‌ അഭിപ്രായപ്പെട്ടു.
ദമ്പതികള്‍ ഒരു വര്‍ഷമെങ്കിലും വേര്‍പെട്ട്‌ ജീവിച്ചാല്‍ ആറുമാസത്തെ കാലാവധി എന്ന വ്യവസ്‌ഥ ഒഴിവാക്കാമെന്നാണു സുപ്രിംകോടതിയുടെ നിരീക്ഷണം. വിവാഹ മോചനത്തിലെ കാലതാമസം ഒഴിവാക്കാന്‍ ഇതുവഴി സാധിക്കുമെന്നു കോടതി അഭിപ്രായപ്പെട്ടു.
വിവാഹമോചന തീരുമാനം പുനഃപരിശോധിക്കാനാണു ദമ്പതികള്‍ക്ക്‌ ആറുമാസത്തെ സമയം അനുവദിച്ചിരുന്നത്‌. ഡല്‍ഹി സ്വദേശികളായ ദമ്പതികളുടെ ഹര്‍ജിയിലാണു സുപ്രീംകോടതിയുടെ നിരീക്ഷണം. എട്ടുവര്‍ഷമായി പിരിഞ്ഞു കഴിയുകയാണെന്നും അതുകൊണ്ടു തന്നെ ആറുമാസത്തെ പുനര്‍വിചിന്തന സമയം റദ്ദാക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.
ഒരു വിവാഹത്തെ സംരക്ഷിക്കാന്‍ പരാമാവധി ശ്രമിക്കാം. എന്നാല്‍ വീണ്ടും യോജിച്ചു പോകുന്നതിന്‌ യാതൊരു സാധ്യതയും ഇല്ലാതിരുന്നാല്‍ വിവാഹമോചനം അനുവദിക്കാമെന്ന്‌ കോടതി നിരീക്ഷിച്ചു. കുട്ടികളുടെ സംരക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനത്തിലെത്തിയോ എന്നതിന്റെ അടിസ്‌ഥാനത്തിലാകണം പുനര്‍വിചിന്തന സമയം അനുവദിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനെന്നും കോടതി വ്യക്‌തമാക്കി.
ഹിന്ദുവിവാഹ നിയമപ്രകാരം വിവാഹിതരായ ദമ്പതികള്‍ ഉഭയസമ്മത പ്രകാരം ബന്ധം വേര്‍പെടുത്താന്‍ കോടതിയെ സമീപിക്കുകയാണെങ്കില്‍ വിവാഹമോചനം ലഭിക്കാന്‍ നിലവില്‍ പതിനെട്ടുമാസം കാത്തിരിക്കണം.ഇതില്‍ ഒരു വര്‍ഷത്തിനു ശേഷമുള്ള ആറുമാസമാണ്‌ പുനര്‍ചിന്തന സമയമായി പരിഗണിക്കുന്നത്‌.

Ads by Google
Wednesday 13 Sep 2017 02.10 AM
YOU MAY BE INTERESTED
TRENDING NOW