Tuesday, September 26, 2017 Last Updated 12 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 02.10 AM

കുടുംബവാഴ്‌ച ഇന്ത്യയില്‍ സാധാരണമെന്ന്‌ രാഹുല്‍

uploads/news/2017/09/145529/d4.jpg

കുടുംബവാഴ്‌ച ഇന്ത്യയില്‍ പതിവുരീതിയാണെന്നു കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ട്ടി തീരുമാനിക്കുന്നപക്ഷം ഭരണാധികാരം ഏറ്റെടുക്കാന്‍ തയാറാണെന്നും ബെര്‍ക്കിലിയില്‍ കലിഫോര്‍ണിയ സര്‍വകലാശാലയില്‍ നടത്തിയ സംവാദത്തില്‍ അദ്ദേഹം വ്യക്‌തമാക്കി.
രാഷ്‌ട്രീയത്തിലും ബിസിനസിലും സിനിമയിലുമെല്ലാം കുടുംബവാഴ്‌ച ഇന്ത്യയില്‍ സാധാരണമാണ്‌. അഖിലേഷ്‌ യാദവ്‌ (മുലായം സിങ്‌ യാദവിന്റെ മകന്‍, എം.കെ. സ്‌റ്റാലിന്‍ (കരുണാനിധിയുടെ മകന്‍) , അനുരാഗ്‌ താക്കൂര്‍ (പ്രേംകുമാര്‍ ധൂമലിന്റെ മകന്‍), അഭിഷേക്‌ ബച്ചന്‍ (അച്‌ഛന്‍- അമിതാഭ്‌ ബച്ചന്‍), മുകേഷ്‌ അംബാനി, അനില്‍ അംബാനി (ധിരുഭായ്‌ അംബാനിയുടെ മക്കള്‍) തുടങ്ങിയവരെല്ലാം പിന്തുടര്‍ച്ചക്കാരായി എത്തിയവരാണ്‌.
ഇന്ത്യ അങ്ങനെയാണു ഭരിക്കപ്പെടുന്നത്‌. അതിന്റെ പേരില്‍ തന്നെ തെരഞ്ഞുപിടിച്ച്‌ ആക്രമിക്കുന്നതു ശരിയല്ല. അങ്ങനെയല്ലാത്ത നേതാക്കളും കോണ്‍ഗ്രസിലുണ്ട്‌. കുടുംബ പാരമ്പര്യമല്ല കാര്യപ്രാപ്‌തിയാണു പ്രധാനമെന്നും രാഹുല്‍ പറഞ്ഞു.
അടുത്ത പൊതുതെരഞ്ഞെടുപ്പിനു മുമ്പ്‌ കോണ്‍ഗ്രസിന്റെ അധ്യക്ഷപദം ഏറ്റെടുക്കാന്‍ തയാറാണ്‌. അക്കാര്യം പാര്‍ട്ടിയാണു തീരുമാനിക്കേണ്ടത്‌. കോണ്‍ഗസിന്‌ അതിന്റേതായ സംഘടനാ സംവിധാനങ്ങളുണ്ട്‌. പാര്‍ട്ടിക്കുള്ളില്‍ അതിനുള്ള പ്രക്രിയ നടക്കുകയാണ്‌.
തന്നെക്കറിച്ച്‌ അപവാദങ്ങള്‍ പ്രചരിപ്പിക്കാന്‍ ബി.ജെ.പിയുടെ ഒരു ടീം സ്‌ഥിരം ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പിക്ക്‌ ഇതിനായി ഒരു സംവിധാനമുണ്ട്‌. ആയിരത്തോളം ആളുകള്‍ കമ്പ്യൂട്ടറിനു മുന്നിലിരുന്ന്‌ അപവാദങ്ങളും അഭ്യൂഹങ്ങളും പടച്ചുവിടുകയാണ്‌. ഇതിനെല്ലാം ചുക്കാന്‍ പിടിക്കുന്നത്‌ രാജ്യത്തെ നയിക്കുന്ന ആ മാന്യദേഹം തന്നെയാണെന്നു രാഹുല്‍ പറഞ്ഞു.
2012 ആയപ്പോഴേക്കും ജനങ്ങളുമായുള്ള ആശയവിനിമയം നഷ്‌ടമായതാണു കോണ്‍ഗ്രസ്‌ നേരിട്ട പ്രശ്‌നം. ചില നേതാക്കളുടെ ധാര്‍ഷ്‌ട്യം മൂലം ജനങ്ങളുമായുള്ള സമ്പര്‍ക്കം നഷ്‌ടപ്പെട്ടു. പത്തു വര്‍ഷത്തേക്കുള്ള കാഴ്‌ചപ്പാടോടെയാണു 2004-ല്‍ ഭരണത്തിനു തുടക്കമിട്ടതെങ്കിലും 2012 ആയപ്പോഴേക്കും അതു പ്രാവര്‍ത്തികമായില്ല. അധികാരത്തിലുള്ള ഏതു പാര്‍ട്ടിയിലും അതു സാധാരണമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Ads by Google
Advertisement
Wednesday 13 Sep 2017 02.10 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW