Tuesday, September 26, 2017 Last Updated 11 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 02.03 AM

അടുത്ത സൗരജ്വാല പുറപ്പെട്ടു; ശക്‌തി 100 കോടി ഹൈഡ്രജന്‍ ബോംബുകള്‍ക്കു തുല്യം

uploads/news/2017/09/145519/in4.jpg

ന്യൂയോര്‍ക്ക്‌: ഭൂമിയിലെ റേഡിയോ കമ്മ്യൂണിക്കേഷനു ഭീഷണിയായി ഒരു സൗരജ്വാല കൂടി. 100 കോടി ഹൈഡ്രജന്‍ ബോംബുകള്‍ പുറത്തുവിടുന്ന ഊര്‍ജത്തിനു തുല്യമാണു സൂര്യനില്‍നിന്നു പുറത്തുവന്നതെന്നു നാസ അറിയിച്ചു. സ്വീഡനിലെ ദൂരദര്‍ശനി ലാ പള്‍മയിലാണു സൗരജ്വാല പതിഞ്ഞത്‌. സൗരജ്വാലകള്‍ 48 മണിക്കൂറുകള്‍ നീണ്ടു.
സൗരജ്വാലാ നിരീക്ഷണം ഭാവിയില്‍ ഇവയെ പ്രവചിക്കാനുള്ള സാധ്യത തുറന്നുനല്‍കുമെന്നു ബെല്‍ഫാസ്‌റ്റ്‌ ക്യൂന്‍സ്‌ സര്‍വകലാശാലയിലെ ഗവേഷകന്‍ ഡോ. ആരോണ്‍ റീഡ്‌ അറിയിച്ചു. സൗരജ്വാലകള്‍ റേഡിയോ കമ്യൂണിക്കേഷന്‍, ഉപഗ്രഹങ്ങള്‍, പവര്‍ ഗ്രിഡുകള്‍ എന്നിവയുടെ പ്രകടനത്തെ ബാധിക്കാം.
ദിവസങ്ങള്‍ക്കു മുമ്പ്‌ ശക്‌തിയേറിയ സൗര്യജ്വാല പുറപ്പെട്ടിരുന്നു. സൂര്യന്‌ അഭിമുഖമായുള്ള ഭൂമേഖലകളില്‍ ഇതു റേഡിയോ തരംഗങ്ങളെ തടസപ്പെടുത്തിയിരുന്നു.

Ads by Google
Advertisement
Wednesday 13 Sep 2017 02.03 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW