Tuesday, February 20, 2018 Last Updated 12 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 01.54 AM

മുന്നേറ്റം തുടര്‍ന്ന്‌ വിപണി

uploads/news/2017/09/145499/f1.jpg

മുംബൈ: ആഴ്‌ചയുടെ ആദ്യദിവസത്തെ മുന്നേറ്റം നിലനിര്‍ത്തി ഓഹരി വിപണി. സെന്‍സെക്‌സ്‌ 276.50 പോയിന്റ്‌ നേട്ടത്തില്‍ 32158.66 ലും നിഫ്‌റ്റി 87 പോയിന്റ്‌ ഉയര്‍ന്ന്‌ 10093.05 ലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌.
ഉത്തരകൊറിയ, ഇര്‍മ പ്രതിസന്ധികള്‍ക്ക്‌ അയവുവന്ന പശ്‌ചാത്തലത്തില്‍ നിഫ്‌റ്റി കഴിഞ്ഞ ദിവസം 10000 പോയിന്റ്‌ മറികടന്നിരുന്നു. ആഗോള വിപണിയിലെ നേട്ടവും ആഭ്യന്തര നിക്ഷേപകര്‍ കൂടുതല്‍ ഓഹരികള്‍ വാങ്ങാന്‍ താല്‍പ്പര്യം കാട്ടിയതും വിപണിക്കു കരുത്തായി.
ബി.എസ്‌.ഇയില്‍ 1436 കമ്പനികള്‍ നേട്ടത്തിലും 1151 നഷ്‌ടത്തിലുമാണ്‌ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്‌.
ടാറ്റ മോട്ടോഴ്‌സ്‌, സണ്‍ ഫാര്‍മ, ടാറ്റ സ്‌റ്റീല്‍, ഹിന്ദുസ്‌ഥാന്‍ യുണിലിവര്‍, ടി.സി.എസ്‌. ഏഷ്യന്‍ പെയിന്റ്‌സ്‌, ഐ.ടി.സി. തുടങ്ങിയ നേട്ടമുണ്ടാക്കി. വിപ്രോ, ഹീറോ മോട്ടോര്‍കോര്‍പ്‌, കോള്‍ ഇന്ത്യ, മാരുതി തുടങ്ങിയവയ്‌ക്കു നഷ്‌ടമുണ്ടായി.

Ads by Google
Wednesday 13 Sep 2017 01.54 AM
YOU MAY BE INTERESTED
TRENDING NOW