Wednesday, November 22, 2017 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 01.51 AM

ബഥനി ആശ്രമം ശതാബ്‌ദി നിറവില്‍

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആത്മീയ നവോത്ഥാനം ലക്ഷ്യമിട്ട്‌ തുടക്കംകുറിച്ച ബഥനി ആശ്രമം ശതാബ്‌തിനിറവില്‍.
ശതാബ്‌തി ആഘോഷങ്ങളുടെ ഭാഗമായുള്ള ലോഗോ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ കോട്ടയം പഴയ സെമിനാരിയില്‍ പ്രകാശനം ചെയ്‌തു.
ലോഗോയുടെ ഡിജിറ്റല്‍ റിലീസ്‌ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ നിര്‍വഹിച്ചു.
തിരുവനന്തപുരം സ്വദേശി ആര്‍. സുനില്‍ കുമാര്‍ രൂപകല്‍പ്പന ചെയ്‌ത ലോഗോയാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഔപചാരിക ഉദ്‌ഘാടനം ഒക്‌ടോബര്‍ 15നു റാന്നി പെരുനാട്‌ ബഥനി ആശ്രമത്തില്‍ നടക്കും.

Ads by Google
Wednesday 13 Sep 2017 01.51 AM
YOU MAY BE INTERESTED
TRENDING NOW