Saturday, January 20, 2018 Last Updated 44 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 01.51 AM

ഗുരുവായൂരില്‍ വന്‍ ഭക്‌തജനത്തിരക്ക്‌

uploads/news/2017/09/145493/re6.jpg

ഗുരുവായൂര്‍: ജന്മദിനത്തില്‍ ശ്രീകൃഷ്‌ണഭഗവാനെ കാണാന്‍ ഗുരുപവനപുരിയിലേക്ക്‌ വന്‍ ഭക്‌തജനപ്രവാഹം. രാജ്യത്തിന്റെ നാനാദിക്കുകളില്‍നിന്നുള്ള കൃഷ്‌ണ ഭക്‌തരുടെ സംഗമഭൂമിയായി കൃഷ്‌ണനഗരി മാറി. അഷ്‌ടമിരോഹിണിക്ക്‌ രാവിലെ ആരംഭിച്ച തിരക്ക്‌ രാത്രിയും തുടര്‍ന്നു.
ക്ഷേത്രത്തില്‍ രാവിലെനടന്ന കാഴ്‌ച ശീവേലിയില്‍ ഗജരത്‌നം പത്മനാഭന്‍ ഗുരുവായൂരപ്പന്റെ സ്വര്‍ണക്കോലമേറ്റി. അപൂര്‍വാവസരങ്ങളില്‍ മാത്രം പുറത്തെടുക്കാറുള്ള സ്വര്‍ണക്കോലം എഴുന്നള്ളിക്കുന്നതുകണ്ട്‌ തൊഴാനും തിരക്കേറെയായിരുന്നു. പെരുവനം കുട്ടന്‍മാരാരുടെ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെയായിരുന്നു എഴുന്നള്ളിപ്പ്‌. ദര്‍ശനത്തിനെത്തുന്നവര്‍ക്കു ദേവസ്വം വിഭവസമൃദ്ധമായ പിറന്നാള്‍ സദ്യയൊരുക്കിയിരുന്നു. ഇത്‌ നാലുമണിവരെ തുടര്‍ന്നു. സദ്യയുടെ ആദ്യ പന്തികളില്‍ നെയ്‌പ്പായസവും പിന്നീട്‌ പാല്‍പ്പായസവും വിളമ്പി. അഞ്ച്‌ ലക്ഷത്തിലധികം രൂപയുടെ പാല്‍പ്പായസമാണ്‌ ഇതിനായി തയ്യാറാക്കിയിരുന്നത്‌. രാത്രി അത്താഴപൂജയ്‌ക്കു ഭഗവാന്‌ അപ്പം നിവേദിച്ച്‌ ഭക്‌തര്‍ക്ക്‌ പ്രസാദമായി വിതരണം ചെയ്‌തു.

Ads by Google
Wednesday 13 Sep 2017 01.51 AM
YOU MAY BE INTERESTED
TRENDING NOW