Wednesday, November 22, 2017 Last Updated 0 Min 55 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 12.27 AM

ഇന്‍ഡിപെന്‍ഡന്‍സ്‌ കപ്പ്‌ 2017 പാകിസ്‌താന്‌ മികച്ച സ്‌കോര്‍; ലോക ഇലവന്‌ തകര്‍ച്ച

uploads/news/2017/09/145426/3.jpg

ലാഹോര്‍: ഒരു പതിറ്റാണ്ടിനു ശേഷം സ്വന്തം മണ്ണില്‍ അലയടിച്ച ക്രിക്കറ്റ്‌ ആവേശത്തില്‍ പാകിസ്‌താന്‍ ടീമിന്റെ ഉജ്‌ജ്വല പ്രകടനം. ഇന്‍ഡിപെന്‍ഡന്‍സ്‌ കപ്പിനു വേണ്ടി ലോക ഇലവനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്‌താന്‌ മികച്ച സ്‌കോര്‍.
ഇന്നലെ ലാഹോറിലെ ഗദ്ദാഫി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റുചെയ്‌ത പാകിസ്‌താന്‍ നിശ്‌ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ്‌ നഷ്‌ടത്തില്‍ 197 റണ്‍സ്‌ നേടി.
തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ബാബര്‍ അസമിന്റെ മിന്നുന്ന ക്രപടനമാണ്‌ പാകിസ്‌താനു തുണയായത്‌. 51 പന്തില്‍ നിന്ന്‌ 10 ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 86 റണ്‍സാണ്‌ അസം നേടിയത്‌.
34 പന്തില്‍ 39 റണ്‍സ്‌ നേടിയ അഹമ്മദ്‌ ഷെഹ്‌സാദും 20 പന്തില്‍ 38 റണ്‍സ്‌ നേടിയ ഷുഐബ്‌ മാലിക്കും അസമിന്‌ മികച്ച പിന്തുണ നല്‍കി. ലോക ഇലവനു വേണ്ടി ശ്രീലങ്കന്‍ താരം തിസാര പെരേര രണ്ടു വിക്കറ്റ്‌ വീഴ്‌ത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ മോര്‍ണി മോര്‍ക്കല്‍, ഇമ്രാന്‍ താഹിര്‍, ഓസ്‌ട്രേലിയന്‍ താരം ബെന്‍ കട്ടിങ്‌ എന്നിവര്‍ ഓരോ വിക്കറ്റ്‌ വീഴ്‌ത്തി.
തുടര്‍ന്ന്‌ മറുപടി ബാറ്റിങ്‌ ആരംഭിച്ച ലോക ഇലവന്‌ ബാറ്റിങ്‌ പിഴച്ചു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 17 ഓവറില്‍ ആറിന്‌ 147 റണ്‍സ്‌ എന്ന നിലയിലാണ്‌ അവര്‍. രണ്ടു വിക്കറ്റ്‌ വീതം വീഴ്‌ത്തിയ ഷദാബ്‌ ഖാനും സൊഹൈല്‍ ഖാനുമാണ്‌ ലോക ഇലവനെ തകര്‍ത്തത്‌. ലോക നിരയില്‍ 29 റണ്‍സ്‌ നേടിയ നായകന്‍ ഫാഫ്‌ ഡുപ്ലീസിസാണ്‌ ടോപ്‌ സ്‌കോറര്‍.
പത്തു വര്‍ഷത്തിനു ശേഷമാണ്‌ പാകിസ്‌താനില്‍ ക്രിക്കറ്റ്‌ നടക്കുന്നത്‌. 2007-ല്‍ ശ്രീലങ്കന്‍ ടീമിനു നേര്‍ക്ക്‌ കറാച്ചിയില്‍ ആക്രമണം ഉണ്ടായതിനെത്തുടര്‍ന്ന്‌ മറ്റു ലോക രാജ്യങ്ങള്‍ പാകിസ്‌താനില്‍ ക്രിക്കറ്റ്‌ കളിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഇപ്പോള്‍ ഐ.സി.സിയുടെ താല്‍പര്യപ്രകാരമാണ്‌ ലോക ഇലവന്‍ പാക്‌ മണ്ണില്‍ കളിക്കാനെത്തിയത്‌.

Ads by Google
Wednesday 13 Sep 2017 12.27 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW