Saturday, January 20, 2018 Last Updated 44 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 12.27 AM

എ.എഫ്‌.സി. കപ്പ്‌ ഫുട്‌ബോള്‍ 2017 ബംഗളുരു എഫ്‌.സി.-ഏപ്രില്‍ 25 രണ്ടാം പാദ സെമി ഇന്ന്‌

uploads/news/2017/09/145425/2.jpg

പ്യോങ്യോങ്‌: കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്‌ടമായ എ.എഫ്‌.സി. കപ്പ്‌ സ്വന്തമാക്കാന്‍ ബംഗളുരു എഫ്‌.സി. കച്ചമുറുക്കുന്നു.
മൂന്നു ജയം അകലെ കിരീടമുള്ളപ്പോള്‍ ബംഗളുരു ഇന്ന്‌ ഇന്റര്‍ സോണ്‍ പ്ലേ ഓഫ്‌ ഫൈനല്‍ ലക്ഷ്യമിട്ട്‌ ഉത്തരകൊറിയയില്‍ ഇറങ്ങും.
ഉത്തരകൊറിയന്‍ ക്ലബ്‌ ഏപ്രില്‍ 25നെതിരായ രണ്ടാം പാദ സെമിഫൈനല്‍ ഇന്ന്‌ ഉത്തരകൊറിയന്‍ തലസ്‌ഥാനമായ പ്യോങ്യോങ്ങിലെ മേയ്‌ഡേ സ്‌റ്റേഡിയത്തില്‍ നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 1:30 മുതലാണ്‌ മത്സരം.
സ്വന്തം തട്ടകമായ ബംഗളുരുവിലെ ശ്രീ കണ്‌ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യപാദത്തില്‍ 3-0ന്റെ ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ച മുന്‍തൂക്കവുമായാണ്‌ ഇറങ്ങുന്നതെങ്കിലും ഇതുവരെ വ്യക്‌തമായി കേട്ടിട്ടുകൂടിയില്ലാത്ത സാഹചര്യത്തില്‍ കളിക്കേണ്ടതിന്റെ സമ്മര്‍ദ്ദത്തിലാണ്‌ ടീം.
ആദ്യപാദത്തിലേതിനു സമാനമായി ഇന്നും 4-3-3 ശൈലിയിലാകും ടീം ഇറങ്ങുക. സുനില്‍ ഭേത്രി, ഉദാന്ത സിങ്‌, ടോണി ദോവ്‌ലെ എന്നിവര്‍ക്കാകും ആക്രമണ ചുമതല. പ്രതിരോധത്തില്‍ രാഹുല്‍ ഭെക്കെ, യുവാനന്‍, ഹര്‍മന്‍ജ്യോത്‌ ഖാബ്ര, നിഷു കുമാര്‍ എന്നിവരും ഇറങ്ങും.
ലെന്നി റോഡ്രിഗസ്‌, ദിമാസ്‌, പാര്‍തലു എന്നിവരാകും മധ്യനിരയില്‍. ബാറിനു കീഴില്‍ നായകന്‍ ഗുര്‍പ്രീത്‌ സിങ്ങും അണിനിരക്കും.
ഇന്റര്‍ സോണ്‍ പ്ലേ ഓഫ്‌ ഫൈനലിന്‌ ഒരു സമനിലമാത്രം മതിയെങ്കിലും പ്രതിരോധത്തില്‍ ഊന്നിക്കളിക്കാതെ സ്വതസിദ്ധ ശൈലിയിലാകും കളിയെന്നു കോച്ച്‌ ആല്‍ബര്‍ട്ട്‌ റോക്ക പറഞ്ഞു.

Ads by Google
Wednesday 13 Sep 2017 12.27 AM
YOU MAY BE INTERESTED
TRENDING NOW