Wednesday, November 22, 2017 Last Updated 0 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 09 Sep 2017 03.15 PM

പഴങ്ങള്‍ കഴിക്കാം രോഗങ്ങള്‍ അകറ്റാം

ഓരോ പഴവര്‍ഗത്തിനും വ്യത്യസ്ത ഗുണങ്ങളാണുള്ളത്. അതിനാല്‍ പഴവര്‍ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക.
uploads/news/2017/09/144412/furitshelth090917.jpg

ഇനി പഴങ്ങളുടെ കാലമാണ്. ദാഹം ശമിപ്പിക്കുകയും ഉ ന്മേഷം പ്രദാനം ചെയ്യുന്ന പഴങ്ങള്‍ ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നു. ഓരോ പഴവര്‍ഗത്തിനും വ്യത്യസ്ത ഗുണങ്ങളാണുള്ളത്. അതിനാല്‍ പഴവര്‍ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക.

രക്തശുദ്ധിക്ക് മുന്തിരിങ്ങ


ആയുര്‍വേദശാസ്ത്ര വിധി പ്രകാരം രക്തവര്‍ധനവിനും രക്തശുദ്ധിക്കും മുന്തിരി ഒരുത്തമ ഷധമാണ്. ഇത് ഊര്‍ജവും ഉന്മേഷവും പ്രദാനം ചെയ്യും. സ്ത്രീകള്‍ക്കുണ്ടാകാറുള്ള ആര്‍ത്തവസംബന്ധമായ തകരാറുകള്‍ക്ക് മുന്തിരിനീര് കുടിക്കുക. ന്യുമോണിയ, മലേറിയ, ടൈഫോയ്ഡ്, ജ്വരം എന്നിവയുള്ളപ്പോള്‍ ദാഹശമനത്തിനായി മുന്തിരി ഉപയോഗിക്കാവുന്നതാണ്.

കുടലുകളെ ശുദ്ധമാക്കി ഉടലിന് ആരോഗ്യം പ്രദാനം ചെയ്യും. മുന്തിരിക്കൃഷിയില്‍ കീടനാശിനികള്‍ പ്രയോഗിക്കുന്നതിനാല്‍ മാര്‍ക്കറ്റില്‍നിന്ന് വാങ്ങിയ മുന്തിരി നല്ല പോലെ കഴുകിയെടുത്ത ശേഷമേ ഉപയോഗിക്കാവൂ.

ചര്‍മ്മത്തിന് മധുരനാരങ്ങ


ഇതിലടങ്ങിയിട്ടുള്ള പോഷകാംശം പാലിന് തുല്യമാണ്. ഓറഞ്ച് ശരീരത്തിന് അഴകും, ആരോഗ്യവും ഓജസും തേജസും ഉണ്ടാക്കും. ചര്‍മ്മസൗന്ദര്യത്തിനും മുഖസൗന്ദര്യത്തിനുമൊക്കെ ഓറഞ്ചുനീര് ഉത്തമമാണ്. കുഞ്ഞുങ്ങള്‍ക്ക് ഓറഞ്ചുനീര് കൊടുത്താല്‍ രോഗപ്രതിരോധശക്തി ഉണ്ടാകുമെന്ന് മാത്രമല്ല സാധാരണ അസുഖങ്ങളൊന്നും തന്നെ അവരെ പിടികൂടുകയില്ല.

ഗര്‍ഭവതികളായ സ്ത്രീകള്‍ ഓറഞ്ചുകഴിച്ച് ശീലിക്കുകയാണെങ്കില്‍ അവര്‍ക്ക് അഴകും, ആരോഗ്യവും, ബുദ്ധിശക്തിയും തികഞ്ഞ കുഞ്ഞുങ്ങള്‍ ജനിക്കും. രോഗികള്‍ക്ക് രോഗക്ഷീണം മാറാനും ഓറഞ്ച് കഴിക്കുന്നത് പ്രയോജനപ്രദമാണ്.

ദഹനത്തിന് കൈതച്ചക്ക


പൈനാപ്പിള്‍ ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തും. പൈനാപ്പിള്‍ കഴിച്ച് ശീലിക്കുകയാണെങ്കില്‍ ദഹനക്കുറവും വായുകോപവും മാറുമെന്ന് മാത്രമല്ല വൃക്കസംബന്ധമായ അസുഖങ്ങള്‍ക്കും പൈനാപ്പിള്‍ ഗുണപ്രദമാണ്.

പുകവലിയുടെ ദൂഷ്യം ഇല്ലാതാക്കാന്‍ പൈനാപ്പിളിന് അപാരമായ കഴിവുണ്ട്. പൈനാപ്പിള്‍ ഇടയ്ക്കിടെ കഴിക്കുന്നത് ഒരു ശീലമാക്കിയെടുത്താല്‍ അജീര്‍ണ്ണസംബന്ധമായ ശല്യങ്ങളും വയറ്റില്‍ വേദനയും കൃമിശല്യവും മാറിക്കിട്ടും.

അള്‍സറിന് മാമ്പഴം


പ്രകൃതി മനുഷ്യന് നല്‍കിയിട്ടുള്ള ഒന്നാന്തരം ടോണിക്കാണിത്. ''മാതാവ് ഊട്ടാത്തത് മാവ് ഊട്ടും'' എന്നൊരു ചൊല്ല് കേട്ടിട്ടില്ലേ? പ്രോട്ടീന്‍, കൊഴുപ്പ്, അന്നജം, ധാതുക്കള്‍, ലവണങ്ങള്‍, വൈറ്റമിന്‍ 'എ', സി' എന്നിവയും മാമ്പഴത്തില്‍ സമൃദ്ധമായ തോതില്‍ അടങ്ങിയിരിക്കുന്നു.

ഒരു ഗ്ലാസ് മാമ്പഴച്ചാറില്‍ പാലും കുറച്ചുതേനും ചേര്‍ത്ത് ഒരുമാസക്കാലം തുടര്‍ച്ചയായി സേവിച്ച് വന്നാല്‍ ഭക്ഷണത്തിന് രുചിയും ദഹനശക്തിയും ലഭിക്കുന്നതിന് പുറമെ ഓര്‍മ്മശക്തിയും ശരീരത്തിന് തൂക്കവും ബലവും മാത്രമല്ല ശരീരകാന്തിയും ലഭിക്കും.

കൃമിയും നശിക്കും. അള്‍സറും വയറ്റില്‍ കാന്‍സറും ഉണ്ടാകില്ല. മൂന്നൗണ്‍സ് തൈരും സമം മാമ്പഴച്ചാറും കുറച്ച് പഞ്ചസാരയും തേനും ചേര്‍ത്ത് ചുക്ക്, കുരുമുളക്, ജീരകം എന്നിവ പൊടിച്ച് മേമ്പൊടി ചേര്‍ത്ത് ശീലിച്ചാല്‍ നല്ല ലൈംഗികശേഷി ഉണ്ടാകും.

Ads by Google
TRENDING NOW