Sunday, September 24, 2017 Last Updated 0 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 08 Sep 2017 07.37 PM

പാമ്പുകള്‍ക്കുവേണ്ടി 2 മാസത്തേക്ക് ഗതാഗതം നിരോധിച്ചു

illinois forest, snake

എല്ലാ വര്‍ഷവും പാമ്പുകള്‍ക്കുവേണ്ടി 2 മാസത്തേക്ക് അമേരിക്കയിലെ ഇല്ലിനോയിസിലെ റോഡുകളിലൂടെയുള്ള ഗതാഗതം നിരോധിക്കും. സ്‌നേക്ക് റോഡുകള്‍ എന്നാണ് ഈ റോഡുകള്‍ അറിയപ്പെടുന്നത്. തെക്കന്‍ ഇല്ലിനോയിസിലെ ഷോവ്‌നി ദേശീയ വനത്തിലാണ് ഈ റോഡുകളുള്ളത്.

സ്‌നേക്ക് ഫെസ്റ്റിവല്‍ എന്ന പേരില്‍ പാമ്പുകളുടെ കൂട്ടത്തോടെയുള്ള യാത്ര മുന്നില്‍ കണ്ടുകൊണ്ടാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് അധികരികള്‍ വ്യക്തമാക്കി. വേനല്‍ക്കാലമൊക്കെ കഴിഞ്ഞ് മഞ്ഞുകാലം ആകുന്നതോടെ സുരക്ഷിതമായി ഉറങ്ങാനുള്ള ഇടം തേടിയാണ് പാമ്പുകളുടെ ഈ യാത്ര.

സെപ്തംബര്‍ 1നാണ് നിരോധം തുടങ്ങുന്നത്. എന്നാല്‍ കാല്‍നടയാത്രക്കാര്‍ക്ക് ഈ നിരോധനം ബാധകമല്ല. പാമ്പുകള്‍ മാത്രമല്ല തവളകള്‍ ഉള്‍പ്പടെയുള്ള പല ഉഭയ ജീവികളും ഈ സമയത്ത് കൂട്ടത്തോടെ ഇറങ്ങാറുണ്ട്. ഓഗസ്റ്റ് പകുതി മുതല്‍ തുടങ്ങുന്ന ഇവരുടെ പലായനം നവംബര്‍ വരെ നീണ്ടു നില്‍ക്കാറുണ്ട്.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW