Sunday, September 24, 2017 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 08 Sep 2017 04.28 PM

പഠനത്തില്‍ പിന്‍ബെഞ്ചിലായിരുന്നു; ആ ചിത്രം പങ്കുവച്ചു കൊണ്ട് സച്ചിന്‍ പറഞ്ഞത്

Sachin Tendulkar

ലോകത്തിലെ തന്നെ ഏറ്റവും നല്ല സ്‌കോററില്‍ ഒരാള്‍ ആണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. അദ്ദേഹം പല ക്രിക്കറ്റ് ഗ്രൗണ്ടിലും മികച്ച സ്‌കോര്‍ നേടിയിട്ടുണ്ട്. എന്നാല്‍ ഈ ഫീല്‍ഡില്‍ എനിക്ക് മികച്ച സ്‌കോര്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല എന്ന കുറിപ്പോടെ സച്ചിന്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

Sachin Tendulkar

ക്ലാസ് മുറിക്കുള്ളിലുള്ളത് മാത്രമല്ല വിദ്യാഭ്യാസമെന്നതിനുള്ള തെളിവാണ് ഈ വിജയങ്ങളെല്ലാം. സച്ചിന്റെ വിജയവും അങ്ങിനെത്തന്നെയായിരുന്നു.
കുട്ടിക്കാലത്ത് പുസ്തകം വായിക്കുന്ന ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തോടൊപ്പമാണ് സച്ചിന്‍ താന്‍ പഠനത്തിന്റെ കാര്യത്തില്‍ പിന്‍ബെഞ്ചിലായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. നേരത്തെ അധ്യാപക ദിനത്തില്‍ സച്ചിന്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. തന്നെ വിജയത്തിലേക്ക് നയിച്ച ഗുരു രമാകാന്ത് അച്ഛരേക്കര്‍ക്കും ചേട്ടന്‍ അജിത് തെണ്ടുല്‍ക്കര്‍ക്കുമായിരുന്നു സച്ചിന്‍ ആ വീഡിയോ സമര്‍പ്പിച്ചത്.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW