Sunday, November 19, 2017 Last Updated 20 Min 44 Sec ago English Edition
Todays E paper
Ads by Google
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
Friday 08 Sep 2017 03.00 PM

മുഖകാന്തിക്ക് റോസാപ്പൂവ്

uploads/news/2017/09/144074/Weeklybeuty080917.jpg

ചര്‍മ്മ സംരക്ഷണത്തിന് റോസാപുഷ്പത്തിന്റെ ഇതളുകള്‍ സഹായിക്കുന്നുണ്ട്. ഇത് പലതരത്തില്‍ നമുക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.

1 വൃത്തിയുള്ള പാത്രത്തില്‍ വെള്ളം എടുക്കുക. ഇതില്‍ റോസാദളങ്ങള്‍ ഇട്ട് രാത്രി മുഴുവന്‍ വയ്ക്കുക. ആ വെള്ളം പഞ്ഞിയില്‍ മുക്കി മുഖത്ത് പുരട്ടിയ ശേഷം പാല്‍ ഉപയോഗിച്ച് മുഖം കഴുകുക. ചര്‍മ്മം സോഫ്റ്റായി ഇരിക്കാനും മുഖ കാന്തിക്കും നല്ലതാണ്.

2 ചുവന്ന റോസാപ്പൂവിന്റെ ഇതളുകളും തേനും കല്ക്കണ്ടവും ചേര്‍ത്ത് ദിവസവും കഴിക്കുന്നത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിക്കും.

3 റോസാ ഇതളുകള്‍ ഉപയോഗിച്ചുണ്ടാക്കുന്ന കുഴമ്പില്‍ രണ്ട് തുള്ളി ഗ്ലിസറിനും മൂന്നുതുള്ളി തേനും ചേര്‍ത്ത് ചുണ്ടില്‍ പുരട്ടുക. ചുണ്ടിലെ കറുത്ത് പാടുകള്‍ മാറിക്കിട്ടും. ഒപ്പം ചുണ്ടിന് നല്ല നിറവും ലഭിക്കും.

4 റോസാപൂക്കള്‍ ഉപയോഗിച്ച് വീട്ടില്‍ തന്നെ ഒരു ഫെയിസ് പായ്ക്ക് ഉണ്ടാക്കാവുന്നതാണ്. ഇതിനായി പത്ത് റോസാ ഇതളുകള്‍ ഒന്നര ടീസ്പൂണ്‍ മുള്‍ട്ടാണിമുട്ടിയും മുട്ടയുടെ വെള്ളയുടെ പകുതിയും വെള്ളവും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. മുഖം നന്നായി വൃത്തിയാക്കിയ ശേഷം ആവി കൊള്ളിക്കുക. ഇതിനുശേഷം മിശ്രിതം മുഖത്ത് പുരട്ടാം. പതിനഞ്ചു മിനിട്ടു കഴിഞ്ഞ് കഴുകി വൃത്തിയാക്കാം.

TRENDING NOW