Tuesday, September 26, 2017 Last Updated 14 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 08 Sep 2017 11.35 AM

ഒന്നര പതിറ്റാണ്ടിന് ശേഷം കൊടൈക്കനാലിലെ തടാകം നിറഞ്ഞു

Kodaikanal lake

കോയമ്പത്തൂര്‍: 16 വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ്‌നാട്ടിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ കൊടൈക്കനാലിലെ തടാകം പൂര്‍ണമായും നിറഞ്ഞു. 60 ഏക്കറിലായി 36 അടിയാണ് ഇതിലെ സംഭരണ ശേഷിയുള്ളത്.

പ്രദേശത്തുള്ള മലനിരകളില്‍ പെയ്ത മഴയുടെ സാന്നിദ്ധ്യമാണ് ഇതിന് കാരണംമായി കണക്കാക്കുന്നത്. ഇതിനെത്തുടര്‍ന്ന് തടാകത്തിന്റെ തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

തടാകത്തിന് ചുറ്റുമുള്ള റോഡില്‍ വെള്ളം കയറുമൊ എന്ന ഭയത്തിലാണ് മുന്‍സിപ്പല്‍ ഉദ്യോഗസ്ഥര്‍. ഈ പാതയിലൂടെയുള്ള സൈക്കിള്‍ സഹാരി കൊടൈക്കനാലിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നാണ്.

പണ്ട് ഈ തടാകം നിറഞ്ഞ് കവിഞ്ഞ് ഒഴുകാറുണ്ടെങ്കിലും രണ്ട് വര്‍ഷം മുന്‍പ് നിര്‍മ്മിച്ച കോണ്‍ഗ്രിറ്റ് നീര്‍ച്ചാല്‍ കാരണം ഇങ്ങനെ ഉണ്ടായിരുന്നില്ലെന്ന് മുന്‍സിപ്പല്‍ കമ്മീഷണര്‍ പറഞ്ഞു.

നഗരത്തിലേയും പരിസരത്തേയും ആളുകള്‍ കുടിവെള്ളത്തിനായും ഉപയോഗിക്കുന്ന ഇതേ തടാകത്തിലെ വെള്ളത്തെയാണ്.

Ads by Google
Advertisement
Friday 08 Sep 2017 11.35 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW