Sunday, September 24, 2017 Last Updated 0 Min 51 Sec ago English Edition
Todays E paper
Ads by Google
Sunday 03 Sep 2017 09.30 AM

നിറവയര്‍ പൊതിഞ്ഞ് തേനിച്ചക്കൂട്ടം: ഗര്‍ഭിണിയുടെ അതിസാഹസിക ഫോട്ടോഷോപ്പിനു പിന്നിലെ കാരണം ഇതാണ്

Pregnant Mum,Baby Bump,  Maternity Photoshoot

സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ ഓഹിയോയില്‍ നിന്നുള്ള എമിലി മുള്ളറാണ് താരം. വെറും താരമല്ല, ഒന്നൊന്നര താരം.ഗര്‍ഭിണികള്‍ പൊതുവെ സാഹസികത ഇഷ്ടപ്പെടാത്ത കൂട്ടരാണ്. ഇവിടെ നിറവയറില്‍ ഏകദേശം ഇരുപതിനായിരത്തോളം തേനീച്ചയെ വിന്യസിപ്പിച്ച് നടത്തിയ ഫോട്ടോഷൂട്ടാണ് ലോകത്തെ അമ്പരപ്പിച്ചത്.

ഒരാളെപ്പോലും തന്റെ നിറവയറില്‍ തൊടീക്കാതെ തേനീച്ചക്കൂട്ടത്തെ നിറവയറില്‍ പൊതിഞ്ഞതിനു പിന്നിലും ഒരു കാരണമുണ്ട്. അമേരിക്കയില്‍ തേനീച്ചകള്‍ എന്നാല്‍ മരണത്തിന്റെയും, പുതു ജീവന്റെയും പ്രതീകമാണ്. ആ ഭാഗ്യത്തെ തന്റെ നിറവയറില്‍ പൊതിയണമെന്ന് തേനീച്ചവളര്‍ത്തു കേന്ദ്രത്തില്‍ തന്നെ ജോലി ചെയ്യുന്ന എമിലി മുള്ളര്‍ ആഗ്രഹിച്ചു.

Pregnant Mum,Baby Bump,  Maternity Photoshoot

ഇനി കഥയിലേയ്ക്ക്, രണ്ടു തവണ എമിലിയുടെ ഗര്‍ഭം അലസി. മൂന്നാമതും ഗര്‍ഭിണി ആയപ്പോളാണ് ഭാഗ്യദേവതയെ തന്നെ കൂട്ടുപിടിക്കാന്‍ തോന്നിയത്. ഇത്തവണ തേനീച്ചകളുടെ രൂപത്തില്‍ ഭാഗ്യം വരുമെന്ന പ്രതീക്ഷയിലാണ് ഈ അമേരിക്കാരി.

Pregnant Mum,Baby Bump,  Maternity Photoshoot

തേനീച്ചകളുമൊത്തുള്ള ഫോട്ടോഷൂട്ടിനിടെ രണ്ടു തവണ എമിലിക്ക് കുത്തേറ്റു. ജീവന്റെ തുടിപ്പുകള്‍ അറിയാവുന്ന ആ ഭാഗ്യത്തിന്റെ കുത്ത് പൊതിഞ്ഞിരുന്ന നിറവയറില്‍ ആയിരുന്നില്ല, ചുണ്ടിലും കൈയിലുമാണ് ആ സുഖമുള്ള ചെറിയ നോവ് അവര്‍ കൊടുത്തത്. വീഡി്യോയും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങള്‍ കീഴടക്കി കഴിഞ്ഞിരിക്കുകയാണ്.

Ads by Google
Advertisement
Sunday 03 Sep 2017 09.30 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW