Sunday, September 24, 2017 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 01 Sep 2017 02.49 PM

മോഹന്‍ലാല്‍ ഇതുവരെ കണ്ടതില്‍ വച്ചേറ്റവും സുന്ദരിയായ സ്ത്രീ?

അഭിനയജീവിതത്തിന്റെ നാല്‍പതാം വര്‍ഷത്തിലേക്കു കടക്കുന്ന മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ കന്യക ദ്വൈവാരികയിലെ അഭിമുഖ പരമ്പരയിലാണ് തന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും സുന്ദരിയായ സ്ത്രീയെക്കുറിച്ച് പറഞ്ഞത്
Mohanlal
Pic: G. Vipin Kumar

അഭിനയജീവിതത്തിന്റെ നാല്‍പതാം വര്‍ഷത്തിലേക്കു കടക്കുന്ന മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ കന്യക ദ്വൈവാരികയിലെ അഭിമുഖ പരമ്പരയിലാണ് തന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും സുന്ദരിയായ സ്ത്രീയെക്കുറിച്ച് പറഞ്ഞത്.

മോഹന്‍ലാലിന്റെ വാക്കുകള്‍:

സൗന്ദര്യം എങ്ങനെയാണു ഡിഫൈന്‍ ചെയ്യുക എന്നതാണ് ആദ്യത്തെ പ്രശ്‌നം. (ചിരി) നമുക്ക് എല്ലാ സ്ത്രീകളിലും സൗന്ദര്യം കണ്ടെത്താം എന്നുള്ളതാണ്. എല്ലാവരിലും സൗന്ദര്യത്തിന്റെ ഒരു എലിമെന്റ് ഉണ്ടാവും. ശരിക്കുമില്ലേ, എനിക്കു സുന്ദരിയായൊരു സ്ത്രീയെ കാണണം. ഞാന്‍ കണ്ടിട്ടുള്ളതിലും വച്ച് ഏറ്റവും വലിയ സുന്ദരിയെ കാണാനുള്ള വെയ്റ്റിങിലാണു ഞാനെന്നു വേണമെങ്കില്‍ പറയാം. ഒരു സുന്ദരിയെ കാണുമ്പോള്‍ അടുത്ത ദിവസം അവരേക്കാള്‍ സുന്ദരിയെ കാണും (ചിരി) അതു കഴിഞ്ഞു വീട്ടില്‍ പോകുമ്പോള്‍ നമ്മള്‍ ഭാര്യയെ കാണും (ചിരി) അപ്പോള്‍ തോന്നും അവരാണു സുന്ദരിയെന്ന്. അമ്മയെ കാണുമ്പോള്‍ തോന്നും അമ്മയാണ് വലിയ സുന്ദരിയെന്ന്. പിന്നെ പുറത്തിറങ്ങുമ്പോള്‍... (ചി രി) അങ്ങനെ സൗന്ദര്യങ്ങളിലൂടെ സഞ്ചരിച്ചു സഞ്ചരിച്ച് ഏറ്റവും വലിയ സുന്ദരിയെ കാണാന്‍ വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. ആരെങ്കിലുമുണ്ടെങ്കില്‍ അറിയിക്കുക. ഫോണ്‍ നമ്പ ര്‍..... (ചിരി)

കന്യക ദ്വൈവാരികയുടെ ഓണം സ്‌പെഷലില്‍ മോഹന്‍ലാലുമായുള്ള അഭിമുഖം 'മോഹനരാഗങ്ങള്‍' പൂര്‍ണമായുംവായിക്കാം

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW