Monday, September 25, 2017 Last Updated 10 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 08.02 PM

അസാധു നോട്ടുകള്‍ മാറാന്‍ ഇനി സമയം അനുവദിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Union govt , demonetized notes

ന്യുഡല്‍ഹി: അസാധു നോട്ടുകള്‍ മാറാന്‍ ഇനി സമയം അനുവദിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രം സുപ്രീം കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. ഇനിയും സമയം അനുവദിച്ചാല്‍ കള്ളപ്പണം തടയാനുള്ള നടപടിക്ക് തടസമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. മതിയായ കാരണം വ്യക്തമാക്കുന്നവര്‍ക്ക് അസാധു നോട്ടുകള്‍ മാറാന്‍ സമയം അനുവദിക്കണമെന്ന് ജൂലൈ നാലിന് ഹര്‍ജി പരിഗണിച്ചപ്പോള്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

ജയിലിലായിരുന്നവര്‍ ഉള്‍പ്പെടെ നിശ്ചിത സമയപരിധിക്കുള്ളില്‍ നോട്ട് മാറാന്‍ കഴിയാതിരുന്നവര്‍ക്ക് വ്യക്തമായ കാരണം ബോധിപ്പിക്കാനുണ്ടെങ്കില്‍ നോട്ട് മാറാന്‍ അനുവദിക്കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. ഈ മാസം 17ന് മുന്‍പ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. പഴയ നോട്ട് മാറാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളിലാണ് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയത്.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് കേന്ദ്രസര്‍ക്കാര്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ചത്. കള്ളപ്പണം തടയാനെന്ന പേരിലായിരുന്നു സര്‍ക്കാര്‍ നടപടി.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW