Wednesday, July 26, 2017 Last Updated 4 Min 3 Sec ago English Edition
Todays E paper
Monday 17 Jul 2017 06.02 PM

പ്രവര്‍ത്തനാനുമതികള്‍ക്കായി ദിലീപ് 20 ലക്ഷം രൂപ കൈക്കൂലി നല്‍കി; വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

dileep, d-cinemas

ചാലക്കുടി: ഡി സിനിമാസിന്റെ പ്രവര്‍ത്തനാനുമതികള്‍ക്കായി ദിലീപ് 20 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്ന് ആരോപണം. പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ ക്രമക്കേട് ഉണ്ടെന്ന് ബോധ്യപ്പെട്ട ചാലക്കുടി നഗരസഭാ കൗണ്‍സില്‍ വിജിലന്‍സ് ആന്വേഷണത്തിന് ശുപാര്‍ശ നല്‍കി.

2015 യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഡി സിനിമാസിന് പ്രവര്‍ത്തനാനുമതി ലഭിക്കുന്നത്. ഇതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ഇടതുമുന്നണിയുടെ ആരോപണം. അഞ്ച് ലക്ഷം രൂപ ദിലീപ് ടൗണ്‍ ഹാള്‍ നിര്‍മാണത്തിന് സംഭാവന നല്‍കിയിരുന്നെന്നും എല്‍ഡിഎഫ് അംഗങ്ങള്‍ പറഞ്ഞു.

മിച്ച ഭൂമിയായി സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെടുത്തിയ ഭൂമിയിലാണ് തിയേറ്റര്‍ പണിതിരിക്കുന്നതെന്ന് നേരത്തെ മുതല്‍ ആരോപണം ഉയര്‍ന്നിരുന്നു. തിയേറ്റര്‍ കൈയ്യേറ്റ ഭൂമിയിലാണോ എന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ അതില്‍ തുടര്‍നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ല.

നടിയെ അക്രമിച്ച കേസില്‍ പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സര്‍ക്കാര്‍ ഭൂമി കൈയ്യേറി എന്ന ആരോപണത്തില്‍ ദിലീപിനെതിരെ അന്വേഷണത്തിന് റവന്യൂ വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്.

Ads by Google
LATEST NEWS
TRENDING NOW