Wednesday, November 22, 2017 Last Updated 9 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 03.42 PM

ആശുപത്രി പോകുമ്പോള്‍ ഇനി ജാതകംകൂടി കരുതുക; ജ്യോതിഷികളുടെ ഒ.പി വിഭാഗങ്ങള്‍ തുടങ്ങാന്‍ ബിജെപി സര്‍ക്കാര്‍ ?

ജ്യോതിഷം എന്നാല്‍ ഊഹമല്ലെന്നും ഗണിതം അടിസ്ഥാനമായ ശാസ്ത്രമാണെന്നും ജനങ്ങളെ മനസിലാക്കാനാണ് ഈ ഉദ്യമമെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. രോഗികളുടെ ജാതകങ്ങളില്‍ ഗ്രഹങ്ങളുടെ പ്രഭാവവും മറ്റും ഈ ഡിപ്പാര്‍ട്ട്മെന്റുകളിലെ 'വിദഗ്ദ്ധ' സംഘം പരിശോധിക്കും. ജാതകമില്ലാതെ വരുന്നവരുടെ രോഗങ്ങള്‍ പ്രശ്ന കുണ്ഡലി വിദ്യ ഉപയോഗിച്ച് പരിശോധിക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.
uploads/news/2017/07/128430/hospital-q.jpg

ഭോപ്പാല്‍ : മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ ജ്യോതിഷികളുടെ ഒപി വിഭാഗങ്ങള്‍ തുടങ്ങാന്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ മഹര്‍ഷി പതഞ്ജലി സംസ്‌കൃത് സന്‍സ്ഥാന് (എംപിഎസ്എസ്) കീഴില്‍ പരിശീലനം സിദ്ധിച്ചവരും മുതിര്‍ന്ന ജ്യോത്സ്യന്‍മാരുമായിരിക്കും ഇതിനായി നിയോഗിക്കപ്പെടുകയെന്നാണ് പ്രമുഖ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. ജ്യോതിഷം എന്നാല്‍ ഊഹമല്ലെന്നും ഗണിതം അടിസ്ഥാനമായ ശാസ്ത്രമാണെന്നും ജനങ്ങളെ മനസിലാക്കാനാണ് ഈ ഉദ്യമമെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. രോഗികളുടെ ജാതകങ്ങളില്‍ ഗ്രഹങ്ങളുടെ പ്രഭാവവും മറ്റും ഈ ഡിപ്പാര്‍ട്ട്മെന്റുകളിലെ 'വിദഗ്ദ്ധ' സംഘം പരിശോധിക്കും. ജാതകമില്ലാതെ വരുന്നവരുടെ രോഗങ്ങള്‍ പ്രശ്ന കുണ്ഡലി വിദ്യ ഉപയോഗിച്ച് പരിശോധിക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന ഒപി ഡിപ്പാര്‍ട്ട്മെന്റുകള്‍ വിജയമായാല്‍ എംപിഎസ്എസിന്റെ മധ്യപ്രദേശിലെ 138 സംസ്‌കൃത സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി. ആഴ്ചയില്‍ രണ്ട് തവണ രോഗികളുടെ ജാതകവും മറ്റും വിശദമായി പരിശോധിക്കാനും ഇവര്‍ക്ക് അവസരം നല്‍കും. ജ്യോത്സ്യന്‍മാര്‍, വാസ്തു വിദഗദ്ധര്‍, ഹസ്തരേഖാ വിദഗ്ദ്ധര്‍, വേദിക് കര്‍മ്മകാണ്ഡ വിദഗ്ദ്ധര്‍ തുടങ്ങിയവരാണ് രോഗികളുടെ ഭാവി പ്രവചിക്കാന്‍ എത്തുന്നത്. എംപിഎസ്എസില്‍ ജ്യോതിഷം, വാസ്തു, പൂജാകര്‍മ്മങ്ങള്‍ എന്നിവയില്‍ പരിശീലനം നല്‍കുന്നവരായിരിക്കും ഈ വിധത്തില്‍ ചികിത്സകള്‍ക്ക് മേല്‍നോട്ടം വഹിക്കുക. ജ്യോതിഷ ഓപിയില്‍ നിന്ന് ഉപദേശം ആവശ്യമുള്ളവര്‍ 5രൂപ രജിസ്ട്രേഷന്‍ ഫീസ് ആയി നല്‍കണം.

Ads by Google
Monday 17 Jul 2017 03.42 PM
Ads by Google
LATEST NEWS
TRENDING NOW