Wednesday, November 22, 2017 Last Updated 20 Min 58 Sec ago English Edition
Todays E paper
Ads by Google
റെജി ടി. തോമസ്
റെജി ടി. തോമസ്
Monday 17 Jul 2017 02.21 PM

നയതന്ത്രജ്ഞനായി ജോലി ചെയ്യാനുള്ള അവസരം ലഭിക്കുന്ന ഇന്റര്‍നാഷണല്‍ റിലേഷന്‍സ് പഠനം

uploads/news/2017/07/128411/Weeklyedu170717.jpg

ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എടുത്തു പഠിച്ച ഒരാള്‍ക്ക് നയതന്ത്രജ്ഞനായി ജോലി ചെയ്യാനുള്ള അവസരം ലഭിക്കും. യു.പി.എസ്.സി. നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷയുമെഴുതാം. രാജ്യാന്തരതലത്തില്‍ തന്നെ ഈ വിഷയത്തിന് ഗണ്യമായ അംഗീകാരമാണുള്ളത്.

ഗവേഷണം, എംബസികളുമായി ബന്ധപ്പെട്ട പബ്ലിക്‌റിലേഷന്‍സ്, വിദേശകാര്യവകുപ്പ്, ലോകവ്യാപാരസംഘടന, ഐക്യരാഷ്ട്രസഭ പോലുള്ള അന്താരാഷ്ട്രസംഘടനകള്‍ തുടങ്ങിയവയില്‍ ജോലി സാദ്ധ്യതയുണ്ട്.

രാജ്യാന്തര പ്രാധാന്യമുള്ള സംഭവവികാസങ്ങളെപ്പറ്റി പഠനം നടത്തുന്നതിനും വിവരങ്ങള്‍ ശേഖരിക്കുന്നതിനുമായി ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ഉന്നതയോഗ്യതകള്‍ നേടിയവരെയാണ് നിയോഗിക്കാറുള്ളത്.

ഈ മേഖലയില്‍ പഠനം നടത്തിയവര്‍ക്ക് മാധ്യമരംഗത്തും അവസരങ്ങളുണ്ട്. വിദേശകാര്യലേഖകന്‍, പോളിസി അനലിസ്റ്റായി പ്രവര്‍ത്തിക്കാം.

യു.പി.എസ്.സി.യുടെ പാഠ്യപദ്ധതിയിലും ഇന്റര്‍നാഷണല്‍ റിലേഷന്‍സിന് വളരെ പ്രാധാന്യമുണ്ട്. ബിരുദാനന്തരബിരുദവും യു.ജി.സി. നെറ്റ് യോഗ്യതയുമുണ്ടെങ്കില്‍ കോളജില്‍ പഠിപ്പിക്കാനുള്ള അവസരവും ലഭിക്കും.

കേരളത്തില്‍ ചുരുക്കം ചില യൂണിവേഴ്‌സിറ്റികള്‍ രാജ്യാന്തരബന്ധങ്ങളില്‍ പോസ്റ്റ്ഗ്രാജ്വേറ്റ് തലത്തില്‍ കോഴ്‌സുകള്‍ നടത്തുന്നു. കോട്ടയത്തെ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് പൊളിറ്റിക്‌സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ എം.എ. കോഴ്‌സ് വാഗ്ദാനം ചെയ്യുന്നു.

ഇക്കണോമിക്‌സ്, പൊളിറ്റിക്‌സ്, ഹിസ്റ്ററി, ലോ എന്നിവയിലേതെങ്കിലും ഏറ്റവും കുറഞ്ഞത് 45 ശതമാനം മാര്‍ക്കോടെയും അഥവാ ഇംഗ്ലീഷ്, സോഷ്യോളജി, ആന്ത്രോപ്പോളജി, സൈക്കോളജി, ജിയോഗ്രഫി, ഫിലോസഫി അഥവാ കൊമേഴ്‌സില്‍ ഏറ്റവും കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് പ്രവേശനത്തിനുള്ള യോഗ്യത. എന്‍ട്രന്‍സ് ടെസ്റ്റിലൂടെയാണ് പ്രവേശനം.

Ads by Google
Ads by Google
TRENDING NOW