Wednesday, November 22, 2017 Last Updated 56 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 02.16 PM

കോമിക്കോള

സൂപ്പര്‍ ജോക്ക്
uploads/news/2017/07/128408/Weeklyjokes170717a.jpg

പോലീസുകാരനായ ഭര്‍ത്താവിനോട് ഭാര്യ:
അല്ലേലും ഒരു പറ്റൊക്കെ ഏതു പോലീസുകാരനും പറ്റും എന്നല്ലേ ആരോ പറഞ്ഞിരിക്കുന്നത്.
ഭര്‍ത്താവ്: ആരോ പറഞ്ഞതല്ലെടീ. ഞാന്‍ നിന്നെ കെട്ടിയപ്പം നാട്ടുകാര്‍ എന്നോടു പറഞ്ഞതാ...
- രമ്യ, അടിമാലി

*****

യുദ്ധത്തിനിടയില്‍ യുദ്ധോപകരണങ്ങള്‍ക്കു ക്ഷാമം നേരിട്ടപ്പോള്‍ പട്ടാളമേധാവി ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക്:
സാര്‍... ആയുധങ്ങള്‍ ഇതുവരെയും കിട്ടിയില്ല. പരാജയം മുന്നില്‍ കാണുന്നു. എന്തു ചെയ്യണം?
ജനറല്‍: യുദ്ധോപകരണങ്ങള്‍ വരുന്നതുവരെ സമാധാന ഉടമ്പടിയെപ്പറ്റി സംസാരിച്ച് കൊണ്ടിരിക്കണം.
സൈന്‍, കണ്ണാടിപ്പറമ്പ്

*****
പത്രപ്രതിനിധിയോട് ഒരാള്‍: ഇത്രയേറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടും ആ ഉദ്യോഗസ്ഥനെതിരേ നടപടി എടുക്കാത്തത് എന്തുകൊണ്ടാണ്?
പത്രപ്രതിനിധി: ചിലപ്പോള്‍ ആത്മകഥ എഴുതുമെന്ന് പേടിച്ചാവും.
- ഗോപി, കടമറ്റം

*****

നേതാവിനോട് ഭാര്യ: നിങ്ങളുടെ പണം നിങ്ങളുടെ ചെലവില്‍ നാട്ടുകാരെക്കൊണ്ട് നോട്ടുമാലയാക്കി സ്വീകരിക്കുന്നു. എന്താ ഇതിന്റെയൊരു അര്‍ത്ഥം?
നേതാവ് : ഇപ്പോഴത്തെക്കാലത്ത് സമ്പാദ്യത്തിന്റെ സോഴ്‌സ് ചോദിച്ചാല്‍ കാണിക്കാമല്ലോ. നോട്ടുമാലയ്ക്ക് കണക്ക് വേണ്ടല്ലോ.
രാജേഷ്, പുലമണ്‍

*****

പത്രവായനയ്ക്കിടയില്‍ മധു സുഹൃത്തിനോട്:
ജി.എസ്.ടി. നിലവില്‍ വരുന്നതോടെ കീടനാശിനിക്കും വളത്തിനും വിലയേറുമെന്ന്.
സുഹൃത്ത്: വിഷം കഴിച്ച് ആത്മഹത്യ ചെയ്യാനും സമ്മതിക്കില്ലേ?
ബിജു, തമ്മനം

*****

uploads/news/2017/07/128408/Weeklyjokes170717a1.jpg

ലേഡി ടൈപ്പിസ്റ്റ് ഓഫീസറോട്:
സര്‍, ഞാന്‍ നാളെ വരില്ല. എന്റെ ജോലിയെല്ലാം എന്റെ അടുത്തിരിക്കുന്ന സുമ നന്നായി ചെയ്യും.
ഓഫീസര്‍: അത് എനിക്കറിയാം. നിങ്ങളുടെ ഭര്‍ത്താവുമൊത്ത് പല സ്ഥലങ്ങളിലും ഞാന്‍ അവരെ കണ്ടിട്ടുണ്ട്.
മണി, കട്ടപ്പന

*****

ഭര്‍ത്താവ് ഭാര്യയോട്: നിന്റെ ബുദ്ധിമുട്ട് മനസിലായിട്ടല്ലേ ഞാന്‍ വളരെ ബുദ്ധിമുട്ടി നാലാമതും ഒരു ജോലിക്കാരിയെ വീട്ടുജോലിക്ക് കൊണ്ടുവന്നത്. എന്നിട്ട് നീ അവളെ
യും പറഞ്ഞുവിട്ടതെന്തിനാ?
ഭാര്യ: നിങ്ങളെ പറഞ്ഞുവിട്ടാല്‍ നാട്ടുകാര്‍ എന്നെ പഴിക്കും. അതുകൊണ്ടാ...
സുഗതന്‍, ചേര്‍ത്തല

*****

uploads/news/2017/07/128408/Weeklyjokes170717a2.jpg

രോഗി ഡോക്ടറോട്: ഓപ്പറേഷന്‍ തീയേറ്ററിലെ എ.സിക്ക് ഭയങ്കര തണുപ്പാണല്ലോ ഡോക്ടര്‍.
ഡോക്ടര്‍: ഇവിടെത്തന്നെ ഇങ്ങനെയാണെങ്കില്‍ താന്‍ മോര്‍ച്ചറിയിലെ തണുപ്പ് എങ്ങനെ സഹിക്കും?
ഹരി, പള്ളിമുക്ക്

Ads by Google
Ads by Google
TRENDING NOW