Sunday, February 18, 2018 Last Updated 39 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 11.08 AM

'ഞാന്‍ ടൊവിനോയുടെ കട്ട ഫാന്‍'; വേദിയെ കയ്യിലെടുത്ത് ശ്രീറാമും ടൊവിനോയും

uploads/news/2017/07/128361/tovi.jpg

വിജയം നേടിയ യുവതയുടെ പ്രതീകമായിരുന്നു ഇന്നലെ എറണാകുളത്ത് ഒരേ വേദിയില്‍ എത്തിയത്. മലയാളികളുടെ പ്രീയ യുവതാരം ടൊവിനോ തോമസ്, പുലിക്കുട്ടി ശ്രീറാം വെങ്കിട്ടരാമാന്‍ ഐഎസ്, എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍ എന്നിവര്‍ ഒന്നിച്ചപ്പോള്‍ വേദിയിലും പ്രസരിപ്പ്.

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കാന്‍ എംഎല്‍എ ഹൈബി ഈഡന്‍ സംഘടിപ്പിച്ചതാണ് ചടങ്ങ്. ഇതിലേയ്ക്ക് മുഖ്യാതിഥിയായാണ് ശ്രീറാം എത്തിയത്. ഉദ്ഘാടകനായി ടൊവിനോയും. വിജയത്തിലെത്താന്‍ സ്വപ്നവും പരിശ്രമവുമാണ് വേണ്ടതെന്ന് കുട്ടികളോട് പറഞ്ഞും പരസ്പരം തമാശകള്‍ പങ്കുവെച്ചും സെല്‍ഫി എടുത്തും മൂവരും ചടങ്ങ് ഗംഭീരമാക്കി.

പോസ്റ്ററില്‍ എന്റെയും എംഎല്‍എയുടെയും പേര് മാത്രമാണ് കണ്ടത്. ഇവിടെ സ്റ്റാറാകാമെന്ന് കരുതി വന്നപ്പോള്‍ ദേ ടൊവിനോ ഇരിക്കുന്നു. എന്തായാലും ഞാന്‍ ടൊവിനോയുടെ കട്ട ഫാനാണ്. ഒരു സെല്‍ഫിയെടുക്കണമെന്ന് ആഗ്രഹമുണ്ടെന്നും പറഞ്ഞതോടെ സദസ്സ് കയ്യടിച്ചു.

തുടര്‍ന്ന് ടൊവിനോയും സദസ്സിനെ കയ്യിലെടുത്തു. നമ്മുടെ സ്വപ്നത്തിനനുസരിച്ച് മുന്നോട്ട് പോകാനാണ് ശ്രമിക്കേണ്ടത്. എഞ്ചിനീയറിംഗ് പഠിക്കാന്‍ പോയ സമയത്ത് ആക്ടിങ് കോഴ്‌സ് ചെയ്തിരുന്നെങ്കില്‍ നന്നായി അഭിനയിക്കാന്‍ സാധിക്കുമായിരുന്നു. നമ്മുടെ ആഗ്രഹങ്ങള്‍ക്കൊപ്പം പോയാല്‍ വിജയത്തിലെത്താമെന്ന് ടൊവിനോ പറഞ്ഞു. പത്താം €ാസില്‍ നിങ്ങള്‍ടത്രയും മാര്‍ക്കില്ലാത്ത ഞാന്‍ ഉപദേശിക്കുകയല്ല വെറുതെ പറഞ്ഞെന്നേയുള്ളുവെന്നും ടൊവിനോ പറഞ്ഞു.

Ads by Google
Ads by Google
TRENDING NOW