Sunday, February 18, 2018 Last Updated 36 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 12.33 AM

വിമാനാപകടത്തില്‍ നേതാജി കൊല്ലപ്പെട്ടിട്ടില്ലെന്ന്‌ ഫ്രഞ്ച്‌ രഹസ്യാന്വേഷണ രേഖ

uploads/news/2017/07/128296/4.jpg

ചെന്നൈ: നേതാജി സുഭാഷ്‌ ചന്ദ്രബോസിന്റെ ദുരൂഹമരണം സംബന്ധിച്ചു വീണ്ടും വിവാദ വെളിപ്പെടുത്തലുകള്‍. 1945 ഓഗസ്‌റ്റ്‌ 18 ന്‌ തായ്‌വാനിലുണ്ടായ വിമാനാപകടത്തില്‍ നേതാജി കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ട്‌ തെറ്റാണെന്നു ഫ്രഞ്ച്‌ രഹസ്യാന്വേഷണ സംഘടനയുടെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചു ചരിത്രകാരനായ ജെ.ബി.പി. മോര്‍ പറഞ്ഞു. നാഷണല്‍ ആര്‍െക്കെവ്‌സ്‌ ഓഫ്‌ ഫ്രാന്‍സില്‍നിന്നു കണ്ടെടുത്ത, 1947 ഡിസംബര്‍ 11 ലെ റിപ്പോര്‍ട്ടിലാണു സുഭാഷ്‌ ചന്ദ്രബോസ്‌ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടിട്ടില്ലെന്നു പറയുന്നത്‌. അദ്ദേഹം ഇന്‍ഡോചീനയില്‍നിന്നു രക്ഷപ്പെട്ടതായും ഇപ്പോള്‍ എവിടെയാണെന്ന്‌ അറിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നു തന്നെയാണ്‌ 1947 ഡിസംബറില്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.
നേതാജി വിമാനാപകടത്തില്‍ മരിച്ചെന്ന വാദം ഫ്രാന്‍സ്‌ അംഗീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍നിന്നു വ്യക്‌തമാകുന്നതായി ജെ.ബി.പി. മോര്‍ പറഞ്ഞു.
നേതാജിയുടെ മരണത്തെപ്പറ്റി അന്വേഷിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മൂന്നു കമ്മിഷനുകളെ നിയമിച്ചിരുന്നു- ഷാ നവാസ്‌ കമ്മിറ്റി (1956), ഖോസ്‌ല കമ്മിഷന്‍ (1970), മുഖര്‍ജി കമ്മിഷന്‍ (1999). നേതാജി വിമാനാപകടത്തില്‍ മരിച്ചെന്നായിരുന്നു ആദ്യ രണ്ടു സമിതികളുടെയും കണ്ടെത്തല്‍. എന്നാല്‍, അദ്ദേഹം വിമാനാപകടത്തില്‍ മരിച്ചില്ലെന്നായിരുന്നു മുഖര്‍ജി കമ്മിഷന്റെ നിഗമനം. എന്നാല്‍, മുഖര്‍ജി കമ്മിഷന്റെ റിപ്പോര്‍ട്ട്‌ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചില്ല.

Ads by Google
Monday 17 Jul 2017 12.33 AM
YOU MAY BE INTERESTED
TRENDING NOW