Tuesday, July 25, 2017 Last Updated 14 Min 13 Sec ago English Edition
Todays E paper
Monday 17 Jul 2017 12.20 AM

കൊളംബോ ടെസ്‌റ്റ്: സികന്ദര്‍ റാസ സെഞ്ചുറിക്കരികേ സിംബാബ്‌വേയ്‌ക്ക് ലീഡ്‌

uploads/news/2017/07/128257/3.jpg

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ സിംബാബ്‌വേയ്‌ക്ക് 262 റണ്ണിന്റെ ലീഡ്‌. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ സിംബാബ്‌വേ രണ്ടാം ഇന്നിങ്‌സില്‍ ആറ്‌ വിക്കറ്റിന്‌ 252 റണ്ണെടുത്തിട്ടുണ്ട്‌. ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ് 346 റണ്ണിന്‌ അവസാനിച്ചിരുന്നു.
സ്‌കോര്‍: സിംബാബ്‌വേ ഒന്നാം ഇന്നിങ്‌സ് 356, ലങ്ക ഒന്നാം ഇന്നിങ്‌സ് 346. സിംബാബ്‌വേ രണ്ടാം ഇന്നിങ്‌സ് ആറിന്‌ 252.
158 പന്തില്‍ ഒരു സിക്‌സറും ഏഴ്‌ ഫോറുമടക്കം 97 റണ്ണെടുത്ത സികന്ദര്‍ റാസയും 76 പന്തില്‍ 57 റണ്ണെടുത്ത മാല്‍കം വാളറുമാണ്‌ ക്രീസില്‍. ഇടംകൈയന്‍ സ്‌പിന്നര്‍ രംഗന ഹെറാത്തിന്റെ നാല്‌ വിക്കറ്റ്‌ നേട്ടം സിംബാബ്‌വേ മുന്‍നിരക്കാരെ തകര്‍ത്തിരുന്നു.
ഓപ്പണര്‍മാരായ ഹാമില്‍ട്ടണ്‍ മസകാഡ്‌സ (ഏഴ്‌), റെഗിസ്‌ ചകാബ്‌വ (ആറ്‌) എന്നിവരെയും താരിസായ്‌ മുസാകാന്‍ഡ (0) എന്നിവരെയും സീന്‍ വില്യംസിനെയും (22) പുറത്താക്കിയത്‌ ഹെറാത്താണ്‌. ഹെറാത്‌ ഒന്നാം ഇന്നിങ്‌സില്‍ അഞ്ച്‌ വിക്കറ്റെടുത്തിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ക്രെയ്‌ഗ് ഇര്‍വിന്‍ (160) അഞ്ച്‌ റണ്ണുമായി മടങ്ങി. ദില്‍റുവന്‍ പെരേരയുടെ പന്തില്‍ ദിമുത്‌ കരുണരത്‌നെ പിടിച്ചാണ്‌ ഇര്‍വിന്‍ പുറത്തായത്‌. പീറ്റര്‍ മൂറിന്റെ ഇന്നിങ്‌സും (89 പന്തില്‍ 40) സിംബാബ്‌വേയ്‌ക്ക് അനുകൂലമായി.
മൂറിനെ ലാഹിരു കുമാര പുറത്താക്കി. റാസയും വാളറും ചേര്‍ന്ന്‌ ഏഴാം വിക്കറ്റില്‍ 86 റണ്ണിന്റെ അപരാജിത കൂട്ടുകെട്ടുണ്ടാക്കി.
നാലാം ദിവസം പരമാവധി റണ്ണെടുത്ത്‌ ലീഡ്‌ വര്‍ധിപ്പിക്കുകയാണു സിംബാബ്‌വേയുടെ ലക്ഷ്യം. ഏഴിന്‌ 293 റണ്ണെന്ന നിലയില്‍ മൂന്നാം ദിവസം കളി തുടങ്ങിയ ലങ്കയ്‌ക്ക് വാലറ്റക്കാരുടെ പ്രകടനം ഗുണമായി. 110 പന്തില്‍ 45 റണ്ണെടുത്ത അസേല ഗുണരത്‌നെ, ഹെറാത്‌ (30 പന്തില്‍ 22), സുംരഗ ലാക്‌മല്‍ (20 പന്തില്‍ 14) എന്നിവര്‍ സ്‌കോര്‍ 300 കടത്തി. സിംബാബ്‌വേ നായകന്‍ ഗ്രെയിം ക്രാമര്‍ 40 ഓവറില്‍ 125 റണ്‍ വഴങ്ങി അഞ്ച്‌ വിക്കറ്റെടുത്തു. സീന്‍ വില്യംസ്‌ രണ്ടും ഡൊണാള്‍ഡ്‌ ടിരിപാനോ ഒരു വിക്കറ്റുമെടുത്തു.

Ads by Google
Monday 17 Jul 2017 12.20 AM
YOU MAY BE INTERESTED
TRENDING NOW