Sunday, September 24, 2017 Last Updated 9 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 12.13 AM

ജി.എസ്‌.ടി: സാവകാശം വേണമെന്ന്‌ സ്വര്‍ണ വ്യാപാരികള്‍

അടിമാലി: ചരക്കുസേവന നികുതി സമ്പ്രദായത്തെ അംഗീകരിക്കുന്നെന്നും നടപ്പാക്കുന്നതില്‍ സാവകാശം അനുവദിക്കണമെന്നും ഓള്‍ കേരള ഗോള്‍ഡ്‌ അന്‍ഡ്‌ സില്‍വര്‍ മര്‍ച്ചന്റ്‌ അസോസിയേഷന്‍ സംസ്‌ഥാന ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
മുന്‍കാല പ്രാബല്യത്തോടെ നികുതി ഈടാക്കുമെന്ന പ്രഖ്യാപനം വ്യാപാരികളെ ആശങ്കയിലാക്കിയിരിക്കുകയാണ്‌. ജി.എസ്‌.ടിക്ക്‌ സ്വര്‍ണ വ്യാപാരികള്‍ എതിരാണെന്ന വാദം ശരിയല്ല. കൃത്യമായി കാര്യങ്ങള്‍ മനസിലാക്കുന്നതിനും ഉപഭോക്‌താക്കളെ ബോധ്യപ്പെടുത്തുന്നതിനും മൂന്നു മാസമെങ്കിലും സാവകാശം വേണമെന്നു സംസ്‌ഥാന പ്രസിഡന്റ്‌ ജസ്‌റ്റിന്‍ പാലത്ര, വൈസ്‌ പ്രസിഡന്റുമാരായ മാത്യു കണ്ടിരിക്കല്‍, അയമുഹാജി മലപ്പുറം, സംസ്‌ഥാന ജനറല്‍ സെക്രട്ടറി പി.സി. നടേശന്‍, വര്‍ക്കിങ്‌ ജനറല്‍ സെക്രട്ടറി രാജന്‍ തോപ്പില്‍, ഇടുക്കി ജില്ലാ പ്രസിഡന്റ്‌ സാജന്‍ ജോര്‍ജ്‌, ജനറല്‍ സെക്രട്ടറി ജോസ്‌ വര്‍ക്കി കാക്കനാട്ട്‌ എന്നിവര്‍ അഭിപ്രായപ്പെട്ടു.

Ads by Google
Advertisement
Monday 17 Jul 2017 12.13 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW