Wednesday, July 26, 2017 Last Updated 2 Min 53 Sec ago English Edition
Todays E paper
Friday 14 Jul 2017 07.45 PM

വധുവിന് ഓടിച്ചു പോകാന്‍ ആഡംബര കാറുകള്‍ വേണ്ട...പിന്നെയോ !

uploads/news/2017/07/127634/wed-3.jpg

വിവാഹത്തിന് എങ്ങനെ വ്യത്യസ്തത കൊണ്ടു വരാമെന്നതാണ് ഇന്നത്തെ തരംഗം. വധുവിനും വരനും പോകാനുള്ള വാഹനത്തിന്റെ തിരഞ്ഞെടുപ്പും ഈ വ്യത്യസ്തതയില്‍ വരും. സാധാരണ വധു ആവശ്യപ്പെടുന്നത്, ആഡംബര കാറുകളോ ഹെലികോപ്റ്ററുകളോ ഒക്കെയാണ്. എന്നാല്‍ ഷാന്‍ഡോഗിലെ വു സെങ് എന്ന പെണ്‍കുട്ടി ഭാവി വരനോട് ആവശ്യപ്പെട്ടത് ബസാണ്. വധുവിന്റെ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ തന്നെ വരനും തീരുമാനിച്ചു. തുടര്‍ന്ന് വിവാഹശേഷം വധു തന്നെയാണ് ബസ് ഓടിച്ച് തന്റെ ഭര്‍ത്താവിനെ കൊണ്ടു പോയത്.

uploads/news/2017/07/127634/wed.jpg

ഈ ദിവസം വളരെ പ്രധാനപ്പെട്ടതാണെന്നും, തങ്ങളുടെ ബന്ധം കൂടുതല്‍ മനോഹരമാക്കാനാണ് ബസ് തിരഞ്ഞെടുത്തതെന്നും സെങ് പറയുന്നു. വധുവും വരനും മാത്രമല്ല ബന്ധുക്കളും അലങ്കരിച്ച ബസിലാണ് വിവാഹത്തില്‍ പങ്കെടുത്തത്. സെങിന്റെ ഭര്‍ത്താവിന്റെയും വിവാഹശേഷമുള്ള ബസ് യാത്രയുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. മുന്‍പും ഇവിടെ വിവാഹദിനത്തില്‍ പെണ്‍കുട്ടികള്‍ ട്രെക്ക് പോലുള്ള വാഹനങ്ങള്‍ ഓടിച്ച് അദ്ഭുതം സൃഷ്ടിച്ചിട്ടുണ്ട്.

Ads by Google
Friday 14 Jul 2017 07.45 PM
YOU MAY BE INTERESTED
TRENDING NOW