Sunday, November 19, 2017 Last Updated 21 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 14 Jul 2017 02.06 PM

സൗദി അറേബ്യയില്‍ ഉക്കാദ് മേളക്ക് വർണ ശബളമായ തുടക്കം

uploads/news/2017/07/127592/gulf140717e.jpg

റിയാദ് : സൗദി അറേബ്യയില്‍ പത്ത് ദിവസം നീളുന്ന രാജ്യത്തിന്റെ ഏറ്റവും വലിയ സാംസ്‌കാരികോത്സവമായ ഉക്കാദ് മേളക്ക് വർണ ശബളമായ തുടക്കം. പ്രൗഢഗംഭീരമായ ചടങ്ങിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന് വേണ്ടി രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് ഫൈസൽ രാജകുമാരൻ ഉദ്ഘാടനം നിർവഹിച്ചു. മുന്നോട്ടുള്ള പ്രയാണങ്ങൾക്ക് ഒരു നാഴികക്കല്ലാണ് സൂഖ് ഉക്കാദ് മേള.

ടൂറിസം മേഖലയിൽ സൗദി അറേബ്യ കൈവരിച്ച നേട്ടത്തിലൂടെ രാജ്യത്തിന്റെ ഒരോ പൗരൻമാർക്കും തല ഉയർത്തി പിടിച്ച് നടക്കാൻ സാധിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ പറഞ്ഞു.

സൗദി ടൂറിസം പുരാവസ്തു മേധാവി സുൽത്താൻ ബിൻ സൽമാൻ രാജകുമാരൻ, ഭരണ സിരാകേന്ദ്രത്തിലെ ഉന്നതർ, നഗരസഭാ മേയർ എൻജീനീയർ മുഹമ്മദ് ബിൻ ഹുമൈൻ അൽ ഹുലൈൽ, വിവിധ വകുപ്പ് മേധാവികൾ, പൗരപ്രമുഖർ, സാഹിത്യകാരന്മാർ, കവികൾ, സാംസ്‌കാരിക നായകൻമാർ, വിവിധ രാജ്യങ്ങളിലെ കോൺസുലേറ്റ് ഉദ്യോഗസ്ഥർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.ഉദ്ഘാടന ചടങ്ങിൽ അമീർ ബദർ ബിൻ അബ്ദുൽ മുഹ്‌സിന്റെ താമാളിർ ഇശൽ സന്ധ്യ ആകർഷമായി.

കലാകാരൻ അവതരിപ്പിച്ച അറബ് സാംസ്‌കാരിക നൃത്തങ്ങളും ചടങ്ങിന് കൊഴുപ്പേകി. ഉദ്ഘാടന ചടങ്ങിൽ മേളയോടനുബന്ധിച്ച് നടത്തിയ അറബി കവിതാ മത്സരത്തിൽ സ്വദേശിയായ മുഹമ്മദ് അബ്ദുല്ല തുർക്കിക്ക് ഒന്നാം സ്ഥാനം ലഭിച്ചു. അറബി ചെറുകഥക്കുള്ള അവാർഡിന് മുഹമ്മദ് സയ്യിദ് റാഷിദി (സൗദി) അർഹനായി. അറബി കയ്യെഴുത്ത് മത്സരത്തിന്റെ അവാർഡ് മൂന്ന് പേർ പങ്കിട്ടു.

ഒന്നാം സമ്മാനത്തിനു സൗദിയിൽ ജോലി നോക്കുന്ന ബംഗ്ലാദേശ് തൊഴിലാളിയായ മസ്ഊദ് ഹാഫിള് മുഹമ്മദ് അർഹനായി. രണ്ടും മൂന്നും സ്ഥാനങ്ങൾ ഈജിപ്ഷ്യൻ തൊഴിലാളികൾക്ക് ലഭിച്ചു. നൂതന കണ്ടുപിടിത്തങ്ങൾക്കുള്ള ഉക്കാദ് അവാർഡ് സ്വദേശിനിയായ ഡോ. ഐമാൻ സഅദ് സഹ്‌റാനി അർഹയായി. പുതിയ ബിസിനസ് സംരംഭത്തിനുള്ള അവാർഡ് തഹീ അൻവർ യൂസുഫ് കരസ്ഥമാക്കി.

ചെറിയാൻ കിടങ്ങന്നൂർ-

Ads by Google
Friday 14 Jul 2017 02.06 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW