Tuesday, July 25, 2017 Last Updated 14 Min 45 Sec ago English Edition
Todays E paper
Thursday 13 Jul 2017 05.54 PM

അമ്മ വീട്ടില്‍ കയറ്റുന്നില്ല എന്ന് പറഞ്ഞ് അവന്‍ കാലു പിടിച്ചു: ഭാഗ്യലക്ഷ്മിക്കെതിരെ അശ്ലീലകമന്റ് ഇട്ട യുവാവിന്റെ ഇപ്പോഴത്തെ അവസ്ഥ

uploads/news/2017/07/127300/bgya.jpg

ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മിക്കെതിരെ അശ്ലീല കമന്റ് ഇട്ട ഷിബു പുരയിടം പോലീസ് പിടിയില്‍. പോത്തന്‍കോട് സ്‌റ്റേഷനിലെ സി ഐ ഷാജി വിളിച്ചിട്ട് സ്‌റ്റേഷനില്‍ എത്തിയതായിരുന്നു ഭാഗ്യലക്ഷ്മി.
ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

ഈ ചേട്ടനെ ആരും മറന്നിട്ടില്ലെന്ന് കരുതുന്നു.
ഇദ്ദേഹത്തെ ഇന്നലെ പോലീസ് പൊക്കി..ഇന്ന് പോത്തൻകോട് സിഐ ഷാജി സാർ വിളിച്ചതിൻ പ്രകാരം ഞാനും മകനുംകൂടി പോത്തൻകോട് സ്റ്റേഷനിൽ പോയി,ഈ ചേട്ടനെ കണ്ടു..
സുഖമായിരിക്കുന്നു.ഞാൻ ചോദിച്ചു എന്റെ മക്കളാണെന്നതിന് എന്ത് തെളിവാടോ തനിക്ക് വേണ്ടതെന്ന്..എന്റെ അമ്മ എന്നെ വീട്ടിൽ കയറ്റുന്നില്ല എന്ന് പറഞ്ഞ് എന്റെ കാലു പിടിക്കാൻ വന്നു അയാൾ.എന്റെ എഫ്ബി സുഹൃത്തുക്കളെ വിളിച്ച
അവന്റെ ഓരോ കമന്റ്റും എണ്ണിയെണ്ണി ചോദിച്ചു ഞാൻ.. ഇനി ആരോടും ഇതാവർത്തിക്കില്ല എന്നവൻ പോലീസിന് മുമ്പിൽ പറഞ്ഞു.. കേസെടുത്തു.
ഈ സംഭവമൊന്നും ഫോട്ടോ എടുക്കാനോ വീഡിയോ എടുക്കാനോ പാടില്ലാത്തതുകൊണ്ട്
ഞാനത് ചെയ്തില്ല..പോലീസ് തന്നെ പത്ര വാർത്ത കൊടുക്കും..
ഇത്ര വേഗത്തിൽ നടപടി എടുത്തതിന് പോലീസിനോടും,ഈ വിഷയത്തിൽ എന്നോടൊപ്പം നിന്ന എഫ് ബി സുഹൃത്തക്കൾക്കും
നന്ദി.😀

Ads by Google
Thursday 13 Jul 2017 05.54 PM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW