Monday, September 25, 2017 Last Updated 7 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jul 2017 04.16 PM

നട്ടെല്ലിലെ കശേരുക്കളുടെ സ്ഥാനഭ്രംശം മൂലമാണ് നടുവേദന അനുഭവപ്പെടുന്നത്

നട്ടെല്ലിനെ ബാധിക്കുന്ന അസുഖങ്ങളില്‍ പ്രധാനപ്പെട്ടവയാണ് സെര്‍വിക്കല്‍ ആന്‍ഡ് ലംബാര്‍ സ്‌പോണ്‍ഡൈലോസിസ്, ലംബാര്‍ ഡിസ്‌ക് പ്രൊലാപ്‌സ് എന്നിവ.
uploads/news/2017/07/126945/ayurvdabackpain1207.jpg

മനുഷ്യശരീരത്തെ താങ്ങി നിര്‍ത്തുന്നതിനും ശരീരത്തിനു രൂപവും ചലനാത്മകതയും നല്‍കുന്നതിനും അസ്ഥികള്‍ക്ക് സുപ്രധാന പങ്കുണ്ട്. 206 അസ്ഥികളുടെ സമുച്ചയമായ അസ്ഥികൂടമാണ് മനുഷ്യശരീരഘടനയുടെ അടിത്തറ എന്നു പറയാം.

മനുഷ്യനെ നിവര്‍ന്നു നില്‍ക്കാന്‍ പ്രാപ്തനാക്കുന്നതു നട്ടെല്ലാണ്. 33 കശേരുക്കള്‍ കൊണ്ടാണ് നട്ടെല്ല് രൂപപ്പെടുത്തിയിരിക്കുന്നത്. സെര്‍വിക്കല്‍ റീജിയണില്‍ ഏഴും, തൊറാസിക് റീജിയണില്‍ പന്ത്രണ്ടും ലംബാര്‍ റീജിയനില്‍ അഞ്ചും കോക്‌സിജിയല്‍ റീജിയനില്‍ നാലും കശേരുക്കളാണുള്ളത്.

ശരീരത്തിലെ പ്രധാന നാഡിയായ സുഷ്മനാ നാഡി നട്ടെല്ലില്‍ കൂടി കടന്നു പോകുന്നതിനാല്‍ നട്ടെല്ലിനുണ്ടാകുന്ന ഏതു ക്ഷതവും ഗൗരവമുള്ളതാണ്. നട്ടെല്ലിനും സുഷ്മന നാഡിക്കും സംഭവിക്കുന്ന ക്ഷതം രോഗിയെ തളര്‍ച്ചയിലേക്കോ മരണത്തിലേക്കു തന്നെയോ നയിച്ചേക്കാം.

നടുവേദന മാറാന്‍


നട്ടെല്ലിനെ ബാധിക്കുന്ന അസുഖങ്ങളില്‍ പ്രധാനപ്പെട്ടവയാണ് സെര്‍വിക്കല്‍ ആന്‍ഡ് ലംബാര്‍ സ്‌പോണ്‍ഡൈലോസിസ്, ലംബാര്‍ ഡിസ്‌ക് പ്രൊലാപ്‌സ് എന്നിവ. നട്ടെല്ലിലെ കശേരുക്കളുടെ സ്ഥാനഭ്രംശം മൂലമാണ് ഇത്തരം നടുവേദന അനുഭവപ്പെടുന്നത്.

ആയുര്‍വേദത്തില്‍ ഇത്തരം അസുഖങ്ങളെ കടീഗ്രഹം,ഗൃദ്ധസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ലംബാര്‍ റീജിയനില്‍ അഭിഘാതം മൂലം സയാറ്റിക് നെര്‍വിനു നടുവിനും കാലിനും ശക്തമായ വേദനയും മരവിപ്പും അനുഭവപ്പെടുന്നു.

നട്ടെല്ലിനുണ്ടാകുന്ന ക്ഷതം, കശേരുക്കളുടെ സ്ഥാനഭ്രംശം, നിര്‍ക്കെട്ട്, സുഷുമ്‌ന സംബന്ധിയായ പ്രശ്‌നങ്ങള്‍, അസ്ഥികള്‍ക്കുണ്ടാകുന്ന ക്ഷയം, ജീര്‍ണത, ട്യൂമര്‍ തുടങ്ങി നട്ടെല്ലിനെ ബാധിക്കുന്ന നിരവധി അസുഖങ്ങളുടെ ലക്ഷണമായി നടുവേദന കാണപ്പെടുന്നു.

കൂടാതെ പേശികള്‍ക്കുണ്ടാകുന്ന നീര്‍ക്കെട്ട്, വൃക്ക രോഗങ്ങള്‍, സ്ത്രീകളില്‍ ആര്‍ത്തവതകരാറുകള്‍, ഗര്‍ഭാശയ രോഗങ്ങള്‍ ഇവ മൂലവും നടുവേദന അനുഭവപ്പെടാം.

കാരണങ്ങള്‍


ആദ്യമായി ശരിയായി രോഗനിര്‍ണയം നടത്തേണ്ടത് അത്യാവശ്യമാണ്. ആധുനീക സാങ്കേതിക വിദ്യകളായ എക്‌സ് റേ, സ്‌കാന്‍ തുടങ്ങിയ ഉപാധികള്‍ രോഗനിര്‍ണയത്തിനു ഉപയോഗപ്പെടുത്താണ് ഉത്തമം.

മുന്‍കാലങ്ങളില്‍ സംഭവിച്ചിരിക്കുന്ന അപകടങ്ങള്‍, വീഴ്ചകള്‍ എന്നിവ മൂലം നട്ടെല്ലിനുണ്ടാകുന്ന ക്ഷതങ്ങള്‍ പിന്നീട് ആ ഭാഗങ്ങളില്‍ നീര്‍ക്കെട്ടിനും വേദനയ്ക്കും കാരണമാകുന്നു.

നീര്‍ക്കെട്ടുണ്ടായാല്‍ ആ ഭാഗത്തേക്കുള്ള രക്തചക്രമണവും ചലനവും അസാധ്യമായി തീരുകയും സാവധാനം ആ ഭാഗത്തെ പേശികളുടെ ശക്തി ക്ഷയിക്കുകയും ചെയ്യും. ഇതു ഭാവിയില്‍ നട്ടെല്ലിന്റെ ഡിസ്‌കുകള്‍ തമ്മില്‍ പരസ്പരം തെന്നിമാറുന്ന അവസ്ഥയിലേക്കും നയിക്കാം.

തൊറാസിക് റീജിയനിലും ലംബാര്‍ റീജിയനിലും നട്ടെല്ലിന്റെ ഡിസ്‌കുകള്‍ തമ്മില്‍ അടുക്കുകയോ അകലുകയോ ചെയ്യുന്നതിന്റെ ഫലമായി ആ ഭാഗത്തെ നാഡികള്‍ ഡിസ്‌കുകള്‍ക്കിടയില്‍പ്പെട്ടു ഞെരുങ്ങി, ശക്തമായ വേദന അനുഭവപ്പെടാം. ഈ അവസ്ഥയില്‍ രോഗിക്ക് ചലിക്കാന്‍ പോലും സാധിക്കാത്ത തരത്തില്‍ കഠിനമായ വേദനയുണ്ടാകാം.

ചികിത്സയുണ്ട്


ഈ അസുഖത്തിന് ആയുര്‍വേദത്തില്‍ ഫലപ്രദമായ ചികിത്സയുണ്ട്. ആദ്യമായി ക്ഷതം സംഭവിച്ച ഭാഗത്തെ നീര് മാറുന്നതിനും, പേശികള്‍ക്കും അസ്ഥികള്‍ക്കും അയവു ലഭിക്കുന്നതിനും യുക്തമായ ലേപനങ്ങള്‍ ഉപയോഗിക്കണം.

മുരിങ്ങത്തൊലി, വെളുത്തുള്ളി, കുറുന്തോട്ടി വേര്, ദേവതാരം, കടുക്, ചിറ്റരത്ത, കൊട്ടം, ചുക്ക്, വയമ്പ് ഇവ സമാംശമായി പൊടിച്ചത് വാളന്‍പുളിയില അരിക്കാടി തളിച്ച്, ഇടിച്ചു പിഴിഞ്ഞ നീരില്‍ ചാലിച്ചു കുഴമ്പാക്കി ലേപനം ചെയ്യുന്നത് നീര് മാറുന്നതിന് സഹായകമാണ്.

രാസ്‌നൈരണ്ഡാദി, രാസ്‌നാസപ്തകം, ഗുല്‍ഗുലതിക്തകം തുടങ്ങിയ കഷായങ്ങള്‍ രോഗാവസ്ഥയ്ക്കനുസരിച്ച് യുക്തമായ മേമ്പൊടി ചേര്‍ത്തു കഴിക്കുന്നത് ഫലപ്രദമാണ്.

uploads/news/2017/07/126945/ayurvdabackpain1207a.jpg

Advertisement
Ads by Google
Ads by Google
TRENDING NOW