Wednesday, November 22, 2017 Last Updated 3 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 01 Jul 2017 07.20 PM

ആ സംഭവത്തിന് ശേഷം എങ്ങനെ ഒരു പുതിയ ജീവിതം ആരംഭിക്കാം

uploads/news/2017/07/123540/women.jpg

വിവാഹമോചനം എന്നു പറയുന്നത് കുറച്ച് കടുപ്പമുള്ള കാര്യമാണ്. നിങ്ങള്‍ അന്നു വരെ ചെയ്തിരുന്ന എല്ലാ കാര്യങ്ങളില്‍ നിന്നും ഒഴിവാകുകയാണ്. എന്നാല്‍ ആ മാറ്റം എല്ലാവര്‍ക്കും അംഗീകരിക്കാന്‍ സാധിച്ചെന്നും വരില്ല. വിവാഹമോചനത്തിന് ശേഷം ഒരു ഉണര്‍വ്വോടെ പുതിയ ജീവിതം ആരംഭിക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ അറിയാം...

* എല്ലാ ദിവസത്തെയും പോലെ കാണുക - നിങ്ങളുടെ കഴിഞ്ഞ കാലങ്ങളെ കുറിച്ച് കൂടുതല്‍ ചിന്തിക്കാതെ ഇരിക്കുക. അമിതമായ ചിന്തിക്കാതെ ഇരിക്കുക. നിങ്ങളുടെ പങ്കാളിയെ കുറിച്ചുള്ള കൂടുതല്‍ ചിന്തകള്‍ നിങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഇപ്പോഴുള്ള കാര്യങ്ങളില്‍ സന്തോഷിക്കുക.

* നല്ല കാര്യങ്ങളെ കുറിച്ച് മാത്രം ചിന്തിക്കുക - നല്ല കാര്യങ്ങളെ കുറിച്ച് മാത്രം ചിന്തിക്കുന്നതായിരിക്കും എല്ലാ കാര്യങ്ങള്‍ക്കും നല്ലത്. നിങ്ങളുടെ വിശ്വാസങ്ങളുമായി മുന്നോട്ട് പോകുക. ഇത് നിങ്ങളുടെ ജീവിതത്തിലും നല്ലത് കൊണ്ടു വരും..

* മറ്റൊരു സ്‌നേഹബന്ധത്തിലേക്കെത്താന്‍ വൈകരുത് - നിങ്ങള്‍ വിവാഹമോചിതയാണ്. മുന്‍പുള്ള നിങ്ങളുടെ വിവാഹ ബന്ധം പരാജയമായി എന്നു കരുതി. മറ്റൊരു വിവാഹബന്ധത്തില്‍ എത്തരുത് എന്ന് ഒന്നും ഇല്ല. കുട്ടികള്‍ ഉണ്ടെങ്കിലും പുതിയൊരു ബന്ധത്തെ കുറിച്ച് ചിന്തിക്കരുതെന്ന് നിര്‍ബന്ധമില്ല.

* നിങ്ങളുടെ ജീവിതത്തിലെ എല്ലാ തീരുമാനങ്ങളിലും നിങ്ങളുടെ കുട്ടിയെ ഉള്‍പ്പെടുത്തുക - നിങ്ങളുടെ ജീവിതത്തില്‍ എല്ലാ കാര്യത്തിനും നിങ്ങളുടെ കുട്ടികളുടെ ഭാഗം കൂടി പരിഗണിക്കുക. നിങ്ങളുടെ വിവാഹമോചനത്തെ കുറിച്ച് കുട്ടികളോടും പറയുക. അവരുടെ തീരുമാനങ്ങളും അംഗീകരിക്കുക.

* നിങ്ങള്‍ക്ക് തോന്നുമ്പോഴൊക്കെ കരയുക - നിങ്ങള്‍ക്ക് തോന്നുമ്പോഴൊക്കെ കരയുന്നത് നല്ലതാണ്. വികാരങ്ങള്‍ അടക്കി വയ്ക്കുന്നതിനെക്കാള്‍ അത് പുറത്തേക്ക് കരച്ചിലിലൂടെ കളയുന്നതാണ് നല്ലത്.

Ads by Google
Saturday 01 Jul 2017 07.20 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW